06 July Sunday

നാലുമാസമായ കുഞ്ഞിനെ ഉപേക്ഷിച്ച് കടന്ന യുവതിയും കാമുകനും അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Thursday Sep 22, 2022

തിരുവനന്തപുരം> നാലുമാസം പ്രായമുള്ള  കുഞ്ഞിനെയും ഭർത്താവിനെയും ഉപേക്ഷിച്ച് കാമുകനോടൊപ്പം പോയി ഒളിവിൽകഴിഞ്ഞ യുവതിയെയും കാമുകനെയും അറസ്റ്റ് ചെയ്‌തു. പത്തനംതിട്ട സ്വദേശികളായ നിഷ ആനി വർഗീസ് (24), മജീഷ് മോഹൻ (24) എന്നിവരെയാണ് നേമം പൊലീസ് അറസ്റ്റ് ചെയ്‌തത്. 2021 ഒക്ടോബർ നാലിനാണ്‌ തിരുവനന്തപുരം കല്ലിയൂർ തെന്നൂർക്കോണത്ത് വീട്ടിൽ അരുൺകുമാറിന്റെ ഭാര്യയായ നിഷ നാലുമാസം പ്രായമായ കുഞ്ഞിനെ ഉപേക്ഷിച്ച് കാമുകനോടൊപ്പം ഒളിച്ചോടിയത്‌.

ജുവനൈൽ ജസ്റ്റിസ് ആക്ട് ഉൾപ്പെടെയുളള വകുപ്പുകൾ പ്രകാരം കേസ്സ് രജിസ്റ്റർ ചെയ്ത് അന്വേഷിച്ചു വരവെ പ്രതികൾ ബംഗളൂരുവിലേക്ക്‌ കടന്നു. അന്വേഷണത്തിനിടെ ബംഗളൂരുവിൽനിന്ന്‌ പ്രതികൾ പത്തനംതിട്ടയിൽ എത്തിയതായി മനസ്സിലായി. അവിടെവച്ചാണ്‌ ഇരുവരെയും പിടികൂടിയത്‌.  കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്‌തു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top