16 September Tuesday

ഭാഗ്യം തേടിയെത്തി; ഷിബു ഇനി ലക്ഷപ്രഭു

വെബ് ഡെസ്‌ക്‌Updated: Monday Jan 17, 2022

പത്തനംതിട്ട > നിനച്ചിരിക്കാതെ ലക്ഷപ്രഭുവായ സന്തോഷത്തിലാണ് ഷിബു വർഗീസ്. സഹപ്രവർത്തകന് ലോട്ടറി അടിച്ച സന്തോഷത്തില്‍  സൂപ്പർ മാർക്കിറ്റിലെ ജീവനക്കാരും. പത്തനംതിട്ട സമത സഹകരണ സൂപ്പർ മാർക്കറ്റിൽ താൽക്കാലിക ജീവനക്കാരനായ പെരിങ്ങമല ചരിവ് പുരയിടത്തിൽ ഷിബു വർഗീസ് സംസ്ഥാന സര്‍ക്കാരിന്റെ വിന്‍ വിന്‍ ലോട്ടറിയിലൂടെയാണ് ലക്ഷാധിപതിയായത്. ഒന്നാം സമ്മാനമായ 75 ലക്ഷം രൂപയാണ് തിങ്കളാഴ്ച   നടന്ന നറുക്കെടുപ്പിലൂടെ ഷിബുവിന് ലഭിച്ചത്.

പതിവുപോലെ തിങ്കളാഴ്ച രാവിലെ ഷിബു പായ്ക്കിങ് ജോലിയിൽ പ്രവേശിച്ചു. ഉച്ചയോടെ ലോട്ടറിയുമായി സൂപ്പർമാർക്കറ്റിൽ എത്തിയ തൊഴിലാളി നീട്ടിയ നാല് വിൻ വിൻ ടിക്കറ്റുകൾ വാങ്ങി. കൂടെ  രണ്ടു സഹപ്രവത്തകരും ടിക്കറ്റെടുത്തു. ഉച്ച കഴിഞ്ഞ് നറുക്കെടുപ്പ് ഫലം  ഓൺലൈനില്‍ നോക്കിയപ്പോൾ ഞെട്ടി.  ഒന്നാം സമ്മാനം തന്റെ ടിക്കറ്റിന്. ബാക്കി മൂന്ന് ടിക്കറ്റിനു സമാശ്വാസ സമ്മാനമായ 8000 രൂപ വീതവും.  സഹപ്രവർത്തകർ എടുത്ത ടിക്കറ്റിനും സമാശ്വാസ സമ്മാനമായി 8000 രൂപ.

ഒന്നാം സമ്മാനാര്‍ഹമായ ലോട്ടറി പത്തനംതിട്ട ​ഗവ. എംപ്ലോയീസ് കോ ഓപ്പറേറ്റീവ്  ബാങ്കിൽ ഏൽപ്പിച്ചു. ഭാഗ്യവാനെ തിരക്കിയെത്തിയ ലോട്ടറി തൊഴിലാളിക്ക് കൈയിലിരുന്ന 8000 രൂപയുടെ മൂന്ന് ടിക്കറ്റുകൾ സന്തോഷത്തോടെ നൽകി. ലക്ഷപ്രഭു ആയെങ്കിലും ജോലിയിൽ തുടരാനാണ് തീരുമാനം. സിപിഐ എം പെരിങ്ങമല ബ്രാഞ്ചംഗവും ഷോപ്പ്  ആൻഡ് എസ്റ്റാബ്ലിഷ്‌മെന്റ്‌  യൂണിയൻ(സിഐടിയു)ഏരിയ കമ്മിറ്റി അംഗവുമാണ് ഷിബു വർഗീസ്


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top