26 April Friday

മാഞ്ഞൂരിൽ യുഡിഎഫ്‌ വാർഡ്‌ നിലനിർത്തി

വെബ് ഡെസ്‌ക്‌Updated: Wednesday Dec 8, 2021

സുനു ജോർജ്‌

കോട്ടയം> മാഞ്ഞൂര്‍ ഗ്രാമ പഞ്ചായത്ത് 12-ാം വാര്‍ഡില്‍ യുഡിഎഫ് വിജയിച്ചു. മുന്‍ പഞ്ചായത്ത് പ്രസിഡന്റ്  സുനു ജോര്ജാണ് വിജയി. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ ബെന്നി ജോസഫി(സിപിഐ എം)നെയാണ് പരാജയപ്പെടുത്തിയത്.

252 വോട്ടാണ്‌  ഭൂരിപക്ഷം. ആകെ പോൾ ചെയ്ത 1230 വോട്ടുകളിൽ യു ഡി എഫിന് 741 വോട്ട് ലഭിച്ചു.എൽ ഡി എഫ് സ്ഥാനാർത്ഥി ബെന്നി ജോസഫ് 489 വോട്ട് നേടി.മാഞ്ഞൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആയിരുന്ന സണ്ണി മണി തൊട്ടിലിന്റെ നിര്യാണത്തെ തുടർന്ന് ആണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് നടന്നത്.കഴിഞ്ഞ തിരഞ്ഞെടുപ്പിൽ യു ഡി എഫ് ലെ സണ്ണി മണിതൊട്ടിൽ128 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ച വാർഡ് ആണ്. യു ഡി എഫ് വാർഡ് നിലനിർത്തി. പഞ്ചായത്ത് ഭരണം എൽ ഡി എഫ് ആണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top