30 September Saturday

വൈദ്യുതവേലിയിൽ നിന്ന്‌ ഷോക്കേറ്റ്‌ കാട്ടാന ചരിഞ്ഞു

വെബ് ഡെസ്‌ക്‌Updated: Wednesday Aug 3, 2022

കോതമംഗലം> കോട്ടപ്പടി പേഴാട് ഭാഗത്ത് വൈദ്യുതാഘാതമേറ്റ്‌ കാട്ടാന ചരിഞ്ഞനിലയിൽ. ചൊവ്വ രാവിലെ വ്യക്തിയുടെ കൃഷിയിടത്തിനോടു ചേർന്നുള്ള വൈദ്യുതവേലിയിൽനിന്ന്‌ ആഘാതമേറ്റാണ് കാട്ടുകൊമ്പൻ ചരിഞ്ഞതെന്ന്‌ പ്രാഥമിക നിഗമനം. വൈദ്യുതിക്കമ്പി പൊട്ടി വൈദ്യുതവേലിയിൽ വീഴുകയായിരുന്നു.

നാട്ടുകാർ വിവരം അറിയിച്ചതിനെത്തുടർന്ന് കോടനാട് -മലയാറ്റൂർ ഫോറസ്റ്റ് ഡിവിഷനിലെ ഉന്നത വനപാലകർ സ്ഥലത്തെത്തി പ്രാഥമിക നടപടികൾ സ്വീകരിച്ചു. കോട്ടപ്പാറ വനമേഖലയിലെ ജനവാസം കുറഞ്ഞ പ്രദേശമാണ് പേഴാട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top