27 April Saturday

കാട്ടാനകളുടെ കണക്കെടുപ്പ്‌ തുടങ്ങി

സ്വന്തം ലേഖകൻUpdated: Wednesday May 17, 2023

പാലക്കാട്‌> സംസ്ഥാനത്ത്‌ കാട്ടാനകളുടെ കണക്കെടുപ്പ്‌ തുടങ്ങി. കർണാടക, തമിഴ്‌നാട്‌ സംസ്ഥാനങ്ങൾക്കൊപ്പം ഒരുമിച്ചാണ്‌ കണക്കെടുപ്പ്‌. അതിർത്തി കടന്നും കാട്ടാനകൾ  സഞ്ചരിക്കുന്നതിനാൽ കൃത്യമായ കണക്കെടുപ്പിനാണ്‌ മൂന്ന്‌ സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥർ സഹകരിച്ച്‌ പ്രവർത്തിക്കുന്നത്‌.

മൂന്ന്‌ ദിവസങ്ങളിലായി  മൂന്ന്‌ രീതിയിലാണ്‌ പ്രവർത്തനം. സംസ്ഥാനത്തെ 611 വനം ബ്ലോക്കുകളിൽ ബുധനാഴ്‌ച കണക്കെടുപ്പ്‌ നടന്നു. കാട്ടാനകളെ നേരിട്ട്‌ കണ്ടുള്ള കണക്കെടുപ്പാണ്‌ ഒന്നാംദിവസം. ഭൂപടങ്ങളും ആപ്പും ഉപയോഗിച്ചുള്ള  കണക്കെടുപ്പ്‌ ആദ്യമാണ്‌. സർവേ റിപ്പോർട്ട്‌  ജൂണിൽ തയ്യാറാകും. ഏറ്റവും ഒടുവിൽ 2017ലാണ്‌ കണക്കെടുപ്പ്‌ നടന്നത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top