20 April Saturday

വാഹനാപകടത്തിനിടയാക്കിയ കാട്ടുപന്നിയെ വെടിവെച്ചു കൊന്നു

വെബ് ഡെസ്‌ക്‌Updated: Friday Jan 14, 2022

കോഴിക്കോട്> തൊണ്ടയാട് ബൈപ്പാസില്‍ വാഹനാപകടത്തിനിടയാക്കിയ കാട്ടുപന്നിയെ വെടിവെച്ചു കൊന്നു. വെള്ളിയാഴ്ച രാവിലെയാണ് ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ പ്രദേശത്ത് നിന്ന് കണ്ടെത്തിയ പന്നിയെ വെടിവെച്ചു കൊന്നത്.

വ്യാഴാഴ്ച പുലര്‍ച്ചെ കാട്ടുപന്നി കുറുകെ ഓടിയതിനാല്‍ നിയന്ത്രണം വിട്ട പിക്കപ്പ് വാന്‍ ഓംനി വാനില്‍ ഇടിച്ചത് ഒരാള്‍ മരിച്ചിരുന്നു. ഓംനി വാനിലുണ്ടായിരുന്നു ചേളന്നൂര്‍ സ്വദേശി സിദ്ദീഖ് (38) ആണ് മരിച്ചത്. അപകടത്തില്‍ മറ്റ് മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top