26 April Friday

വന്യജീവി ആക്രമണം ; ആറുവർഷത്തിൽ
 മരിച്ചത്‌ 735 പേർ ; ധനസഹായമായി നൽകിയത് 48.60 കോടി രൂപ

വെബ് ഡെസ്‌ക്‌Updated: Saturday Sep 24, 2022



തൃക്കാക്കര
സംസ്ഥാനത്ത് കഴിഞ്ഞ ആറുവർഷത്തിനിടെ വന്യജീവി ആക്രമണത്തില്‍ മരിച്ചത്‌ 735 പേരെന്ന് വിവരാവകാശരേഖ. വന്യജീവി ആക്രമണത്തിലെ ഇരകള്‍ക്കും കുടുംബങ്ങള്‍ക്കുമായി 2016 ആഗസ്തുമുതല്‍ 2021 ജൂലൈവരെ 48,60,16,528 രൂപ സര്‍ക്കാര്‍ വിതരണം ചെയ്തു. പാമ്പുകടിയേറ്റു മരിച്ചവരുടെ കുടുംബങ്ങള്‍ക്കടക്കം ധനസഹായം നൽകിയിട്ടുണ്ട്.

വന്യജീവി ആക്രമണത്തില്‍ മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപയും സ്ഥായിയായി അംഗഭംഗം വന്നവര്‍ക്ക് രണ്ടുലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് ഒരുലക്ഷം രൂപയുമാണ് നൽകുന്നത്. വനത്തിന് പുറത്തുവച്ചാണ് പാമ്പുകടിയേറ്റു മരിക്കുന്നതെങ്കില്‍ അവരുടെ കുടുംബത്തിന് രണ്ടുലക്ഷം രൂപയാണ് നല്‍കുന്നതെന്നും പൊതുപ്രവര്‍ത്തകന്‍ രാജു വാഴക്കാലയ്‌ക്ക് വനം വന്യജീവിവകുപ്പില്‍നിന്ന്‌ ലഭിച്ച വിവരാവകാശരേഖയില്‍ വ്യക്തമാക്കുന്നു.

2021-–-22 കാലയളവിലാണ് ഏറ്റവും കൂടുതൽ നഷ്ടപരിഹാരത്തുക വിതരണം ചെയ്തത്.  12.53 കോടി രൂപ. 2020-–-21ൽ 8.41 കോടി രൂപ
യും 2019-–-20ൽ 9.12 കോടി രൂപയും 2018-–-19ൽ 8.65 കോടി രൂപയും 2017-–-18ൽ 8.62 കോടി രൂപയും 2016-–-17ൽ 1.25 കോടി രൂപയും ധനസഹായമായി നല്‍കി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top