26 April Friday

തോണി മറിഞ്ഞ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടത്തി

വെബ് ഡെസ്‌ക്‌Updated: Monday Aug 15, 2022

വലിയപറമ്പ്> മാവിലാകടപ്പുറം പന്ത്രണ്ടിൽ മീൻപിടിക്കുന്നതിനിടെ തോണി മറിഞ്ഞ് യുവാവ് മരിച്ചു. കവ്വായി കായലിൽ തോണി മറിഞ്ഞ് എം വി ഷിബു (36) ആണ് മരിച്ചത്. ശനിയാഴ്‌ച‌‌ രാത്രിയാണ് കൂട്ടുകാരനുമൊത്ത് ഷിബു തോണിയിൽ മീൻപിടിക്കാൻ പോയത്. തോണി മറിഞ്ഞ് പുഴയിൽ വീണ ഷിബുവിനെ കൂട്ടുകാരൻ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല.

കോസ്റ്റ് ഗാർഡ്, പൊലീസ്, മത്സ്യത്തൊഴിലാളികൾ, നാട്ടുകാർ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ തിരച്ചിനിൽ ഒടുവിലാണ് ഷിബുവിന്റെ മൃതദേഹം കണ്ടുകിട്ടിയത്. അമ്മ: എം വി തമ്പായി. സഹോദരൻ: വിപിൻ.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top