26 April Friday

തൃശൂരില്‍ വെസ്റ്റ്‌നൈല്‍ ബാധിച്ച് ഒരാള്‍ മരിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday May 29, 2022

തൃശൂര്‍> തൃശൂരില്‍ വെസ്റ്റ്‌നൈല്‍ പനി ബാധിച്ച് ഒരാള്‍ മരിച്ചു. പുത്തൂര്‍ സ്വദേശി ജോബി(47) ആണ് മരിച്ചത്. രണ്ട് ദിവസം മുമ്പ് ജോബിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

പനി,തലവേദന, ഛര്‍ദ്ദി , വയറുവേദന , വയറിളക്കം തുടങ്ങിയ ലക്ഷണമാണ് വെസ്റ്റനൈല്‍ രോഗത്തില്‍  പ്രധാനമായും ഉണ്ടാകുന്നത്. കൊതുകിന്റെ കടിയേറ്റ് രണ്ടാഴ്ച കഴിയുമ്പോഴായിരിക്കും ലക്ഷണം പ്രകടിപ്പിക്കുക. രോഗത്തിന് കൃത്യമായ മരുന്നോ വാക്‌സിനോ ഇതുവരെ കണ്ടെത്തിയിട്ടില്ല
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top