17 September Wednesday

പാലക്കാട് വടിവാളടക്കമുള്ള ആയുധങ്ങള്‍ ഉപേക്ഷിച്ച നിലയില്‍

വെബ് ഡെസ്‌ക്‌Updated: Tuesday Nov 16, 2021

പാലക്കാട്> കണ്ണന്നൂരില്‍ തൃശൂര്‍ ഭാഗത്തേക്ക് പോകുന്ന ബൈപ്പാസില്‍ ആയുധങ്ങള്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. റോഡ് വശത്താണ് നാല് വടിവാളുകള്‍ കാണാനായത്. ഫോറന്‍സിക് പരിശോധനകള്‍ക്ക് ശേഷമേ ഈ ആയുധങ്ങള്‍ കൊലപാതകത്തിന് ഉപയോഗിച്ചതാണോ എന്ന് സ്ഥിരീകരിക്കാന്‍ കഴിയൂ.

കഴിഞ്ഞ ദിവസം കിണാശേരിയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനെ വധിക്കാന്‍ ഉപയോഗിച്ച ആയുധങ്ങളാണോ ഇതെന്ന് സംശയിക്കുന്നുണ്ട്. കൊലക്കേസ് അന്വേഷിക്കുന്ന പൊലീസ് സംഘവും ഫോറന്‍സിക് സംഘവും സ്ഥലത്തെത്തി പരിശോധന തുടങ്ങി. ഇവയില്‍ രക്തക്കറയുണ്ടെന്ന് പ്രാഥമിക പരിശോധനയില്‍ വ്യക്തമായി.

ആര്‍എസ്എസ് പ്രവര്‍ത്തകനായിരുന്ന സഞ്ജിത്തിനെ വാഹനമിടിപ്പിച്ച് വീഴ്ത്തിയ ശേഷം ആക്രമിച്ച അഞ്ചംഗ സംഘം തൃശൂര്‍ ഭാഗത്തേക്ക് കാറില്‍ രക്ഷപെട്ടുവെന്നാണ് പൊലീസിന് വ്യക്തമായിരിക്കുന്നത്. ഇവര്‍ക്കായി അന്വേഷണം പുരോഗമിക്കുകയാണ്. അതിനിടെയാണ് ആയുധങ്ങള്‍ ഉപേക്ഷിച്ച നിലയില്‍ കാണപ്പെട്ടത്.




 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top