27 April Saturday

ഇവിടെയാണിഷ്ടം ഭായി...; മടങ്ങിയെത്തിയത്‌ 5,16,319 അതിഥി തൊഴിലാളികൾ.

സയൻസൺUpdated: Sunday Jul 31, 2022

കോഴിക്കോട്‌
ഇതരമെന്നില്ലാതെ ചേർത്തുപിടിച്ച കേരളത്തിലേക്ക്‌ കോവിഡിന്റെ നിയന്ത്രണങ്ങൾ അവസാനിച്ചതോടെ മടങ്ങിയെത്തിയത്‌  5,16,319 അതിഥി തൊഴിലാളികൾ. കോവിഡ്‌ കാലത്ത്‌ പിറന്ന നാട്ടിലെത്താൻ വഴിയില്ലാതെ ലോകമെങ്ങും പ്രവാസിത്തൊഴിലാളികൾ കരഞ്ഞുനിന്നപ്പോൾ കേരളം മാത്രമാണ്‌ തൊഴിലാളികളെ അതിഥികളായി കണ്ടത്‌.   

സർക്കാരിന്റെ ആവാസ് പോർട്ടലിൽ രജിസ്റ്റർ ചെയ്താണ്‌ കോവിഡിനുശേഷം  ഇത്രയും തൊഴിലാളികൾ സംസ്ഥാനത്തെത്തിയത്‌.  ആദ്യഘട്ട കോവിഡ്‌ കാലത്ത്‌ നാട്ടിലേക്ക്‌ മടങ്ങുന്ന തൊഴിലാളികൾക്ക്‌ പുതപ്പും ഭക്ഷണവും വഴിച്ചെലവിനുള്ള പണവും നൽകി ട്രെയിനിൽ കയറ്റിയയക്കുമ്പോൾ നൽകിയ യാത്രയയപ്പ്‌ ലോകത്തിനുതന്നെ മാതൃകയായിരുന്നു.   മടങ്ങിയെത്തിയ ഇതരസംസ്ഥാന തൊഴിലാളികളിൽ കൂടുതലും പശ്ചിമബംഗാളിൽനിന്നുള്ളവരാണ്. 2,10,982 പേരാണ്  ബംഗാളിൽ നിന്നെത്തി  രജിസ്റ്റർ ചെയ്തത്. 

|അസമിൽനിന്ന്‌ 87,087,  ഒഡീഷ 56,245, ബീഹാർ 51,325,  തമിഴ്നാട്‌ 36,122, ജാർഖണ്ഡ്‌ 27,071, ഉത്തർ പ്രദേശ്‌ 19,413  പേർ എന്നിങ്ങനെയാണ്‌ ആവാസ് പോർട്ടലിൽ രജിസ്റ്റർ ചെയ്തത്‌. ഇവരെല്ലാം വിവിധ തൊഴിലുകളിൽ ഏർപ്പെട്ട്‌ നാട്ടിലേക്ക്‌ പണം അയക്കാനും തുടങ്ങിയിട്ടുണ്ട്‌. മിനിമം കൂലിപോലും ലഭ്യമല്ലാത്ത ഇതരസംസ്ഥാനങ്ങളിൽനിന്ന്‌ വേറിട്ട്‌ കൃത്യമായി ഉയർന്ന കൂലിയും തൊഴിൽ പരിഗണനയുമാണ്‌ കേരളത്തിൽ ലഭിക്കുന്നത്‌. അതിഥി തൊഴിലാളികൾക്ക്‌ ഹെൽത്ത്‌ കാർഡും തൊഴിൽ കാർഡും നൽകി വ്യക്തിയെന്ന പരിഗണ നൽകിയ രാജ്യത്തെ ഏക സംസ്ഥാനവും കേരളമാണ്‌. അപകട ഇൻഷ്യൂറൻസ്‌ പരിരക്ഷയും പരിക്കേൽക്കുന്നവരെ നാട്ടിലെത്തിക്കുന്നതിനുൾപ്പെടെ പണം നൽകുന്ന  നിരവധി തൊഴിൽ അനുകൂല നടപടികളുമാണ്‌ കേരളത്തെ അതിഥി തൊഴിലാളികളുടെ പ്രതീക്ഷയുടെ തുരുത്താക്കിയത്‌.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top