28 March Thursday

വയനാട്‌ ജില്ലാ സ്‌റ്റേഡിയം ഉദ്‌ഘാടനം നാളെ

വെബ് ഡെസ്‌ക്‌Updated: Sunday Sep 25, 2022
കൽപ്പറ്റ > ജിനചന്ദ്രൻ സ്‌മാരക ജില്ലാ സ്റ്റേഡിയം മന്ത്രി വി അബ്‌ദുറഹ്‌മാൻ തിങ്കൾ നാടിന് സമർപ്പിക്കും. കിഫ്‌ബി ഫണ്ടിൽനിന്ന്‌ 18.67 കോടി രൂപ ചെലവിലാണ് സ്റ്റേഡിയത്തിന്റെ നിർമാണം പൂർത്തീകരിച്ചത്. വൈകിട്ട് നാലിന്‌ നടക്കുന്ന ഉദ്ഘാടനച്ചടങ്ങിൽ ടി സിദ്ദിഖ് എംഎൽഎ അധ്യക്ഷനാവും.
 
ഉദ്ഘാടനദിവസം അന്തർദേശീയ കായികതാരങ്ങളെ ഉൾപ്പെടുത്തി മാനന്തവാടി പഴശ്ശിപാർക്കിൽനിന്നും ബത്തേരി, വൈത്തിരി എന്നിവിടങ്ങളിൽനിന്നും മുണ്ടേരി സ്റ്റേഡിയംവരെ ദീപശിഖപ്രയാണം നടക്കും. ജില്ലയിൽനിന്നുള്ള ഒളിമ്പ്യന്മാരായ ടി ഗോപി, ഒ പി ജെയ്ഷ, മഞ്ജിമ കുര്യാക്കോസ് എന്നിവർചേർന്ന് സ്റ്റേഡിയത്തിൽ ദീപശിഖ തെളിക്കും. തുടർന്ന് ആയോധന കലകളുടെ പ്രദർശനവും സംഗീതവിരുന്നും നടക്കും. വൈകിട്ട് 6.30-ന് കേരള പൊലീസ്, യുണൈറ്റഡ് എഫ്‌സി ടീമുകളുടെ പ്രദർശന ഫുട്ബോൾ മത്സരവും നടക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top