29 March Friday

വയനാട്‌ ഡിസിസി സെക്രട്ടറി കോൺഗ്രസ്‌ വിട്ടു; എൽജെഡിയിൽ ചേർന്നു

വെബ് ഡെസ്‌ക്‌Updated: Saturday Feb 27, 2021


 കൽപ്പറ്റ> ഐഎൻടിയുസി സംസ്ഥാന ജനറൽ സെക്രട്ടറിയും വയനാട് ഡിസിസി സെക്രട്ടറിയുമായ പി കെ അനിൽകുമാർ പാർടി വിട്ടു. കോൺഗ്രസ് നേതൃത്വത്തിന്റെ അവഗണനയിൽ പ്രതിഷേധിച്ചാണ് രാജിയെന്നും എൽജെഡിയിൽ ചേർന്ന് പ്രവർത്തിക്കുമെന്നും അനിൽകുമാർ പറഞ്ഞു. അന്തരിച്ച പ്രമുഖ കോൺഗ്രസ് നേതാവ്‌ പി കെ ഗോപാലന്റെ മകനാണ്.

തദ്ദേശതെരഞ്ഞെടുപ്പിലുൾപ്പെടെ അനിൽകുമാറിനെ കോൺഗ്രസ് തഴഞ്ഞിരുന്നു. ജില്ലയിലെ പ്രമുഖനേതാവിന്റെ രാജി കോൺഗ്രസിന് കടുത്ത ആഘാതമായി. വരും ദിവസങ്ങളിൽ കൂടുതൽ പേർ കോൺഗ്രസ് വിട്ടേക്കും.

കഴിഞ്ഞ ദിവസം ലീഗ് നേതാവും വയനാട്ടിൽ പാർടി വിട്ടിരുന്നു.ദളിത് ലീഗ് നേതാവും മുൻ വയനാട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ എ ദേവകിയാണ് രാജിവച്ചത്. ദേവകിയും എൽജെഡിയിൽ ചേർന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top