06 December Saturday

വയനാട് ബിജെപിയില്‍ കൂട്ടരാജി; ജില്ലാ പ്രസിഡന്റിനെ ഏകപക്ഷീയമായി തീരുമാനിച്ചെന്ന് ആരോപണം

വെബ് ഡെസ്‌ക്‌Updated: Thursday Oct 7, 2021

കൽപ്പറ്റ > നേതൃത്വത്തിൻെറ ഏകപക്ഷീയ നിലപാടുകളിൽ പ്രതിഷേധിച്ച്‌ വയനാട് ബിജെപിയില്‍ കൂട്ടരാജി. സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലം പ്രസിഡന്റും പതിമൂന്നംഗ മണ്ഡലം കമ്മിറ്റിയും രാജിവച്ചു. പുതിയ ജില്ലാ പ്രസിഡന്റിനെ ഏകപക്ഷീയമായി തീരുമാനിച്ചെന്ന് ആരോപിച്ചാണ് രാജി.

പുതിയ ജില്ലാ പ്രസിഡന്റിനെ അംഗീകരിക്കാന്‍ കഴിയില്ലെന്ന് രാജിവെച്ചവര്‍ വ്യക്തമാക്കി. ചര്‍ച്ചയും തീരുമാനവുമില്ലാതെയാണ് പുതിയ ജില്ലാ അധ്യക്ഷനെയും സംസ്ഥാന സമിതിയെയും തെരഞ്ഞെടുത്തതെന്നും തെരഞ്ഞെടുപ്പ് ഏകപക്ഷീയമാണെന്നും സംസ്ഥാന കമ്മിറ്റിക്ക് നല്‍കിയ പരാതികളില്‍ ഇവര്‍ ആരോപിച്ചു. ബത്തേരി മണ്ഡലം പ്രസിഡന്റും പ്രമുഖ നേതാവുമാണ് സംസ്ഥാന നേതൃത്വത്തിന് രാജി സമര്‍പ്പിച്ച കെ ബി മദന്‍ലാല്‍.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top