02 May Thursday

ഇടുക്കി ഡാമിൽ ജലനിരപ്പ്‌ 2401 അടി; ഓറഞ്ച്‌ അലർട്ട്‌

വെബ് ഡെസ്‌ക്‌Updated: Monday Dec 6, 2021

ഇടുക്കി > ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ്‌ 2401 അടി  പിന്നിട്ടതോടെ ഓറഞ്ച്‌ അലർട്ട്‌ പ്രഖ്യാപിച്ചു. ഡാമിന്റെ വൃഷ്‌ടിപ്രദേശത്ത് തുടർച്ചയായി മഴ ലഭിക്കുന്നതിനാലും മുല്ലപ്പെരിയാർ ഡാമിൽ നിന്നും ജലം ഒഴുകി എത്തുന്നതിനാലും സംഭരണിയിലെ ജലനിരപ്പ് ഉയർന്നു വരുന്ന സാഹചര്യത്തിലാണ്‌ രണ്ടാംഘട്ട മുന്നറിയിപ്പായ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്‌. പെരിയാറിന്റെ തീരത്തുള്ളവർ ജാഗ്രത പാലിക്കണം.

മുല്ലപ്പെരിയാർ അണക്കെട്ടിലെ നിലവിലെ ജലനിരപ്പ്‌ 141.85 അടിയാണ്‌. 60 സെന്റീമീറ്റർ വീതം ഉയർത്തിയ 5 ഷട്ടറുകളിലൂടെ  സെക്കൻഡിൽ 3947.55 ഘനയടി വെള്ളം ഇടുക്കിയിലേക്ക്‌ ഒഴുക്കുന്നുണ്ട്‌. 1867 ഘനയടി വെള്ളമാണ്‌ തമിഴ്‌നാട്‌ കൊണ്ടുപോകുന്നത്‌. സെക്കൻഡിൽ 2084.55 ഘനയടി വെള്ളമാണ്‌ ഡാമിലേക്ക്‌ ഒഴുകിയെത്തുന്നത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top