29 March Friday

വാച്ച് റിപ്പയറിങ്ങിന് വിട ;
 ഇനി ലോട്ടറി വിൽപ്പന

വെബ് ഡെസ്‌ക്‌Updated: Tuesday May 16, 2023


പെരുമ്പാവൂർ
നിലച്ച വാച്ചുകൾക്ക് ജിവൻ നൽകി അരനൂറ്റാണ്ടുകാലം  ജീവിച്ച അല്ലപ്ര തോട്ടപ്പാടൻ വീട്ടിൽ ടി പി ജോർജ് (70) ഇനി ലോട്ടറി വിൽപ്പനക്കാരൻ. ഇലക്ട്രോണിക്സ് വാച്ചുകളുടെ കടന്നുവരവോടെ കമ്പനി വാച്ചുകളുടെ അറ്റകുറ്റപ്പണികൾ ഗണ്യമായി കുറഞ്ഞതാണ് ലോട്ടറിയിലേക്ക് തിരിയാൻ കാരണം. ഉപയോഗിച്ചുകഴിഞ്ഞാൽ വലിച്ചെറിഞ്ഞുകളയാവുന്ന ചൈനീസ് വാച്ചുകൾ വിപണിയിലെത്തിയതോടെ അറ്റകുറ്റപ്പണികൾ കുറഞ്ഞു. കേടായാൽ ചൈനയുടെ പുതിയ മെഷീൻ മാർക്കറ്റിൽനിന്ന്‌ വാങ്ങി വാച്ച് തുറന്ന് അത് ഫിറ്റു ചെയ്യുകമാത്രമാണ് റിപ്പയറുടെ തൊഴിൽ.

മൊബൈൽ ഫോണുകളുടെ വരവോടെ വാച്ചുകളുടെ ഉപയോഗം പിന്നെയും കുറഞ്ഞു. 1973ൽ പെരുമ്പാവൂരിലെ ആദ്യകാല സ്ഥാപനമായ അരിസ്റ്റോ വാച്ച് റിപ്പയറിങ് കടയിൽനിന്നാണ് ജോർജ്‌ തൊഴിലിൽപരിശീലനം നേടിയത്.

അക്കാലത്ത് പെരുമ്പാവൂരിൽ 10ൽപ്പരം വാച്ച്‌ നന്നാക്കുന്ന സ്ഥാപനങ്ങളുണ്ടായിരുന്നു. കേടുവന്ന വാച്ചുകൾ നന്നാക്കി കിട്ടാൻ ഒരു മാസമെങ്കിലും പിടിക്കും അത്രമാത്രം തിരക്കായിരിക്കും. ക്ഷമ വേണ്ട തൊഴിലായതിനാൽ ഈ രംഗത്തേക്ക് വരുന്നവരും കുറവ്. 86ൽ വിജി ടൈംസ് എന്ന പേരിൽ പഴയ ബസ് സ്റ്റാൻഡിൽ ജോർജ് സ്വന്തം സ്ഥാപനം തുടങ്ങി. പിന്നീട് പുതിയ ബസ് സ്റ്റാൻഡിലേക്ക് കടമാറ്റി. ലോട്ടറി കച്ചവടവും ക്ഷേമനിധി പെൻഷനുമാണ് ഇപ്പോൾ ഉപജീവനമാർഗം. ഭാര്യ: ലീലാമ്മ. മക്കൾ: പോൾ, ബേസിൽ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top