24 April Wednesday

മാലിന്യ സംസ്‌കരണരംഗത്ത്‌ മുന്നേറ്റം: മുഖ്യമന്ത്രി

സ്വന്തം ലേഖകൻUpdated: Monday Jun 5, 2023


തിരുവനന്തപുരം
മാലിന്യ സംസ്കരണരംഗത്ത് വിപുലമായ പ്രവർത്തനങ്ങളാണ്‌ സംസ്ഥാന സർക്കാർ ഏറ്റെടുത്തിരിക്കുന്നതെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. പ്ലാസ്റ്റിക്‌ മാലിന്യം ശാസ്ത്രീയമായി കൈകാര്യം ചെയ്യാൻ ഹരിതകർമസേനയെ സജ്ജമാക്കി. 30,000ൽ കൂടുതൽ സേനാംഗങ്ങളാണ്‌ പങ്കാളികളാകുന്നത്‌. 53 ലക്ഷം വീടുകളിൽ ഇവരുടെ സേവനമെത്തിയെന്നും വിവിധ വകുപ്പുകൾ ചേർന്ന്‌ സംഘടിപ്പിച്ച പരിസ്ഥിതി ദിനാചരണം ഉദ്‌ഘാടനം ചെയ്‌ത്‌ അദ്ദേഹം പറഞ്ഞു.

ക്ലീൻകേരള കമ്പനി മുഖേന പ്രതിമാസം 800 ടൺ പ്ലാസ്റ്റിക്‌ മാലിന്യവും 200 ടൺ ഇ–- മാലിന്യവും ശേഖരിക്കുന്നുണ്ട്‌. വിദ്യാർഥികളും മാലിന്യ നിർമാർജനത്തിൽ അവരുടെ പങ്ക്‌ നിർവഹിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. വംശനാശ ഭീഷണി നേരിടുന്ന കാവിലിപ്പ ഇനത്തിലുള്ള വൃക്ഷത്തൈ മുഖ്യമന്ത്രി സ്കൂൾ മുറ്റത്തുനട്ടു. പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന ഡയറക്ടറേറ്റ്‌ ഏർപ്പെടുത്തിയ പരിസ്ഥിതി മിത്ര പുരസ്കാരങ്ങൾ വിതരണംചെയ്‌തു. ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ പ്രസിദ്ധീകരിച്ച പുസ്തകം ‘ഫീൽഡ്‌ ഗൈഡ്‌ ഫോർ അക്വാട്ടിക്‌ പ്ലാന്റ്‌സ്‌’ ആർ രാജഗോപാൽ വാസുദേവന്‌ കൈമാറി മുഖ്യമന്ത്രി  പ്രകാശിപ്പിച്ചു. മന്ത്രി വി ശിവൻകുട്ടി അധ്യക്ഷനായി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top