26 April Friday

മുസ്ലിം ‘നാമധാരി’ മതിയെന്ന്‌ അന്ന്‌; എല്ലാ മുസ്ലിമും പറ്റില്ലെന്ന്‌ ഇന്ന്‌ ; വഖഫിൽ ലീഗ്‌ മലക്കംമറിച്ചിൽ

പ്രത്യേക ലേഖകൻUpdated: Sunday Dec 5, 2021



കോ​ഴി​ക്കോ​ട്
വ​ഖ​ഫ് ബോർഡിൽ നി​യ​മിക്കപ്പെടുന്നവർ  മുസ്ലിം നാമധാരിയായാൽ മതിയെന്ന ഭേദഗതി വരുത്തിയത്‌ മുസ്ലിംലീഗ്‌ ഭരണത്തിൽ. അമുസ്ലിങ്ങ​ളോ സ​മു​ദാ​യ​ത്തി​ൽനിന്ന്‌​ (മി​ല്ല​ത്ത്) വി​ദ്വേ​ഷ വീ​ക്ഷ​ണ​ങ്ങ​ൾ വ​ച്ചു​പു​ല​ർ​ത്തു​ന്ന​വ​രോ മ​ത​ഭ്രാ​ന്ത​നെ​ന്നോ സ്വ​ത​ന്ത്ര ചി​ന്ത​ക​നെ​ന്നോ അ​വ​കാ​ശ​പ്പെ​ടു​ന്ന​വ​രോ വഖഫ്‌ ഭരണത്തിൽ പാ​ടി​ല്ല എ​ന്നായിരുന്നു  1965ലെ ​സ​ർ​ക്കാ​ർ ഉ​ത്ത​ര​വ്. എന്നാൽ 2011ൽ ലീഗ്‌ നേതാവ്‌ പി കെ കുഞ്ഞാലിക്കുട്ടി വഖഫ്‌ മന്ത്രിയും  ഉമ്മൻചാണ്ടി മുഖ്യമന്ത്രിയുമായിരിക്കെ ഇത്‌ ഭേദഗതി ചെയ്‌തു. 

ഏ​ത് മു​സ്ലിം നാ​മ​ധാ​രി​യെ​യും നി​യ​മി​ക്കാം എ​ന്നതായിരുന്നു ഈ ഭേദഗതി. ഇത്‌ മറച്ചുവച്ചാണ്‌ വഖഫ്‌ ബോർഡ്‌ നിയമനം പിഎ​സ്‌സി​ക്ക് വി​ടു​ന്ന​തോ​ടെ അ​മു​സ്ലിങ്ങ​ളും നി​രീ​ശ്വ​വാ​ദി​കളും ക​മ്യൂ​ണി​സ്​​റ്റു​കാ​രും  മ​ത​ബോ​ധ​മി​ല്ലാ​ത്ത​വ​രും ജീ​വ​ന​ക്കാ​രാകുമെ​ന്നു പ​റ​ഞ്ഞ്  ലീ​ഗും ചില മ​ത​സം​ഘ​ട​ന​ക​ളും തെ​രു​വി​ലി​റ​ങ്ങി​യ​ത്‌. ലീഗിന്റെ കാപട്യവും അവസരവാദവുമാണ്‌ ഇത്‌ വ്യക്തമാക്കുന്നതെന്ന്‌ ഐഎൻഎൽ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top