19 April Friday

വർഗീയ ചേരിതിരിവ്‌ ഉണ്ടാക്കരുത്‌: കെ ടി ജലീൽ

വെബ് ഡെസ്‌ക്‌Updated: Thursday Dec 2, 2021


വളാഞ്ചേരി (മലപ്പുറം)
വഖഫ്‌ ബോർഡ്‌ നിയമനം പിഎസ്‌സിക്ക്‌ വിട്ടതിനെതിരെ പള്ളികളെ ഉപയോഗിച്ച്‌ സർക്കാരിനെതിരെ പ്രതിഷേധം സംഘടിപ്പിക്കാനുള്ള മുസ്ലിം ലീഗ്‌ നീക്കം ഉപേക്ഷിക്കണമെന്ന്‌ കെ ടി ജലീൽ എംഎൽഎ പറഞ്ഞു. രാഷ്‌ട്രീയ സമരങ്ങളും രാഷ്‌ട്രീയലക്ഷ്യംവച്ചുള്ള പ്രക്ഷോഭങ്ങളും ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട്‌ നടത്തുന്നത്‌ മതനിരപേക്ഷ സമൂഹത്തിൽ അംഗീകരിക്കാനാവില്ല.

ലീഗ്‌ രാഷ്ട്രീയ പാർടിയാണ്‌. മത സംഘടനയല്ല.  ലീഗിനുകീഴിൽ ഒരു പള്ളിയും പ്രവർത്തിക്കുന്നില്ല. മുസ്ലിം മത–-സാമുദായിക സംഘടനകളുടെ നേതൃത്വത്തിലാണ്‌ മഹല്ലുകളും പള്ളികളും. പള്ളികളെ സമരവേദിയാക്കുമെന്ന പി എം എ സലാമിന്റെ  പ്രസ്താവന ഹൈദരലി ശിഹാബ്‌ തങ്ങൾ ഇടപെട്ട്‌ പിൻവലിപ്പിക്കണം.  ലീഗ്‌ പള്ളികളെ രാഷ്‌ട്രീയ വേദിയാക്കിയാൽ ബിജെപി ക്ഷേത്രങ്ങളെ അതിന്‌ ഉപയോഗിക്കും. ഇത്‌ വർഗീയ ചേരിതിരിവിന്‌  ഇടയാക്കുമെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട്‌ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top