തിരുവനന്തപുരം> വാളയാറിന് അപ്പുറം ഒരു നിലപാടും ഇപ്പുറം മറ്റൊരു നിലപാടുമല്ല സിപിഐ എമ്മിന്റേതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇവിടുത്തെ കോണ്‍ഗ്രസിന് ഇതാണ് രീതി. അടിസ്ഥാന രഹിതമായ ആരോപണം ഉന്നയിക്കുക,അതിലൂടെ പുകമറ സൃഷ്ടിക്കുക; അതാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു
രാഷ്ട്രീയ പാര്‍ട്ടികളുടെ ഓഫീസുകള്‍ക്ക് നേരെയുണ്ടായ ആക്രമണത്തിലും മുഖ്യമന്ത്രി പ്രതികരിച്ചു.1983 ലും 91 ലും എകെജി സെന്ററിന് നേരെ ആക്രമണം ഉണ്ടായി.അത് ഓര്‍മ്മയില്ലേ.അതിനെ തള്ളിപ്പറയാന്‍ കോണ്‍ഗ്രസ് തയ്യാറായോ ?.നാടിന്റെ മുന്നിലുള്ള അനുഭവമാണ്.അതേ സമയം എംപി ഓഫീസ് ആക്രമണത്തെ സിപിഐ എം തള്ളിപ്പറഞ്ഞു
ധീരജിന്റെ കൊലപാതകം എല്ലാവരിലും വല്ലാത്ത വേദനയുണ്ടാക്കി.അന്ന് എന്താണ് കോണ്‍ഗ്രസിന്റെ നിലപാട്.ഇരന്നുവാങ്ങിയ രക്തസാക്ഷിത്വം, അതാണ് അവര്‍ പറഞ്ഞത്.ഏതെങ്കിലും ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് ചേരുന്നതാണോ ഇതെന്നും മുഖ്യമന്ത്രി ചോദിച്ചു.
വിമാനത്തിനുള്ളിലെ അക്രമത്തിലും 'ഞങ്ങളുടെ കുട്ടികള്‍' എന്നതായിരുന്നു കോണ്‍ഗ്രസ് നിലപാട്.ഇത് കലാപത്തെ പിന്തുണയ്ക്കുന്ന നിലപാടാണ്.ദേശാഭിമാനി ഓഫീസ് ആക്രമണത്തെ ഏതെങ്കിലും കോണ്‍ഗ്രസ് നേതാക്കള്‍ തള്ളിപ്പറഞ്ഞോ ?. ഇത്തരം സംഭവങ്ങളെ ഒന്നിനെ പോലും തള്ളിപ്പറയുന്നില്ല. ഒരു പത്രസമ്മേളനത്തില്‍ നിന്നും ഇറക്കി വിടുമെന്ന് പറയുക,ചോദ്യങ്ങളെ ഭയപ്പെടുന്ന രീതിയാണിതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..