24 April Wednesday

നവീകരിച്ച ഈരാറ്റുപേട്ട -വാഗമൺ റോഡ്‌ ഉദ്ഘാടനം ഏഴിന്

വെബ് ഡെസ്‌ക്‌Updated: Thursday Jun 1, 2023

ഈരാറ്റുപേട്ട > നവീകരിച്ച ഈരാറ്റുപേട്ട -വാഗമൺ റോഡ്‌ ഏഴിന്‌ വൈകിട്ട്‌ നാലിന്‌ ഈരാറ്റുപേട്ടയിൽ മന്ത്രി അഡ്വ. പി എ മുഹമ്മദ് റിയാസ്  ഉദ്ഘാടനം ചെയ്യുമെന്ന്‌ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു. വർഷങ്ങളായി തകർന്നുകിടന്ന റോഡ് 20 കോടി രൂപ അനുവദിച്ച് ബിഎം ആൻഡ് ബിസി നിലവാരത്തിൽ റീ ടാറിങ്, സൈഡ് കോൺക്രീറ്റിങ്‌, ഓട - കലുങ്ക് സംരക്ഷണഭിത്തി നിർമാണം, മറ്റ് അറ്റകുറ്റപ്പണികൾ എന്നിവ പൂർത്തീകരിച്ചാണ് ആധുനിക നിലവാരത്തിലേക്ക് ഉയർത്തിയിരിക്കുന്നത്.

കൂടാതെ കൂടുതൽ സ്ഥലം ഏറ്റെടുത്ത് വീതികൂട്ടി റീടാർ ചെയ്യാൻ 64 കോടി രൂപ കിഫ്ബി മുഖേന അനുവദിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് സ്ഥലമേറ്റെടുപ്പ്‌ നടപടികൾ അന്തിമഘട്ടത്തിലാണ്. നവീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം വിജയകരമാക്കാൻ സ്വാഗതസംഘ രൂപീകരണം വ്യാഴം വൈകിട്ട്‌ നാലിന്‌ ഈരാറ്റുപേട്ട വ്യാപാരഭവനിൽ ചേരുമെന്നും എംഎൽഎ അറിയിച്ചു. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്കായിരുന്നു നിർമാണ ചുമതല. 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top