16 November Sunday

സൃഷ്‌ടിക്കപ്പെട്ടത് പുതുചരിത്രം; അസാധ്യമായി ഒന്നുമില്ലെന്ന് മുഖ്യമന്ത്രി തെളിയിച്ചു: മന്ത്രി വി എന്‍ വാസവന്‍

വെബ് ഡെസ്‌ക്‌Updated: Thursday May 19, 2022

വെള്ളൂര്‍> തങ്കലിപികളില്‍ എഴുതേണ്ട ചരിത്രമാണ് വെള്ളൂരില്‍ സൃഷ്‌ടിക്കപ്പെട്ടതെന്ന് മന്ത്രി വി എന്‍ വാസവന്‍. എച്ച്എന്‍എല്ലിന് ശാപമോക്ഷം ലഭിച്ച് കെപിപിഎല്‍ ആയി കുതിച്ചുയരുന്നു. നാടിന്റെ ചിരകാല സ്വപ്‌നമാണ് യാഥാര്‍ഥ്യമായത്. കെപിപിഎല്‍ പ്രവര്‍ത്തനോദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

  എച്ച്എന്‍എല്‍ ഇല്ലാതായപ്പോള്‍ തൊഴിലാളികള്‍ ഏറെ പ്രയാസപ്പെട്ടു. നിവേദനവുമായി എത്തിയ തൊഴിലാളികളോട് പരിഗണിക്കാമെന്ന് അന്ന് മുഖ്യമന്ത്രി പറഞ്ഞു. അത് നടപ്പാക്കുകയും ചെയ്‌തു. അസാധ്യമായി ഒന്നുമില്ലെന്നാണ് ഇവിടെ മുഖ്യമന്ത്രി തെളിയിച്ചിരിക്കുന്നത്. ഗെയില്‍ പൈപ്പ്ലൈനും കൂടംകുളം പദ്ധതിയുമെല്ലാം ഇതേപോലെ അസാധ്യമെന്ന് പലരും പറഞ്ഞെങ്കിലും എല്‍ഡിഎഫ് സര്‍ക്കാര്‍ സാധ്യമാക്കിയിരുന്നു.

  വ്യവസായ, കാര്‍ഷിക മേഖലകളിലടക്കം പറഞ്ഞതെല്ലാം നടപ്പാക്കിക്കൊണ്ടാണ് സംസ്ഥാന സര്‍ക്കാര്‍ മുമ്പോട്ടുപോകുന്നത്. ലക്ഷ്യമിടുന്നതെല്ലാം പൂര്‍ത്തീകരണത്തിലേക്ക് തന്നെ എത്തുമെന്നും മന്ത്രി പറഞ്ഞു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top