12 July Saturday

കോഴിക്കോട് മെഡിക്കല്‍ കോളേജിന് വികെസിയുടെ പ്രത്യേക പാദരക്ഷകള്‍

വെബ് ഡെസ്‌ക്‌Updated: Saturday May 20, 2023

വികെസിയുടെ 500 ജോഡി പാദരക്ഷകള്‍ മുന്‍ എംഎല്‍എ പ്രദീപ് കുമാര്‍ മെഡിക്കല്‍ കോളെജ് അധികൃതര്‍ക്കു കൈമാറുന്നു

കോഴിക്കോട്> കോഴിക്കോട് ഗവ. മെഡിക്കല്‍ കോളെജിന് വികെസി ഗ്രൂപ്പ് പ്രത്യേകമായി രൂപ കല്‍പ്പന ചെയ്ത 500 ജോഡി പാദരക്ഷകള്‍ നല്‍കി. മെഡിക്കല്‍ കോളെജിലെ വിവിധ ഓപറേഷന്‍ തീയെറ്ററുകളില്‍ ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കും ഉപയോഗിക്കാവുന്ന പ്രത്യേക ഇന്‍ഡോര്‍ പാദരക്ഷകളാണ് വികെസിയുടെ സാമൂഹിക പ്രതിബദ്ധതാ പദ്ധതിയുടെ ഭാഗമായി നിര്‍മിച്ചു നല്‍കിയത്. ഇവ മുന്‍ എംഎല്‍എ പ്രദീപ് കുമാര്‍ മെഡിക്കല്‍ കോളെജ് അധികൃതര്‍ക്കു കൈമാറി.

ആശുപത്രി സൂപ്രണ്ട് ഡോ. എം പി ശ്രീജയന്‍, ആശുപത്രി വികസന കമ്മറ്റി അംഗങ്ങളായ എം. മുരളീധരന്‍, സൂര്യ ഗഫൂര്‍, വികെസി ഡയറക്ടര്‍ പ്രേംരാജ്, സൂപ്പര്‍വൈസര്‍ ബിജിലേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top