24 April Wednesday

വിഴിഞ്ഞം അക്രമത്തിനുപിന്നിൽ ആസൂത്രിത നീക്കമെന്ന്‌ സംശയം: പി രാജീവ്‌

വെബ് ഡെസ്‌ക്‌Updated: Monday Nov 28, 2022

കൊച്ചി > കേരളത്തിൽ അടുത്തകാലത്തൊന്നുമുണ്ടായിട്ടില്ലാത്ത തരത്തിൽ ആസൂത്രിതനീക്കം വിഴിഞ്ഞം അക്രമത്തിനുപിന്നിൽ ഉണ്ടായിട്ടുണ്ടെന്ന്‌ സംശയിക്കേണ്ടിയിരിക്കുന്നെന്ന്‌ മന്ത്രി പി രാജീവ്‌. സ്വാഭാവികമായ സംഘർഷമല്ല ഉണ്ടായത്‌. പൊലീസ്‌ സ്‌റ്റേഷൻ കത്തിക്കണം എന്ന്‌ ചില പുരോഹിതർ പറയുന്ന വീഡിയോകൾ കണ്ടിരുന്നു. ഈ രീതിയിലല്ല ഈ വിഷയത്തെ സമീപിക്കേണ്ടത്‌–- മാധ്യമപ്രവർത്തകരോട്‌ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
വളരെ കർക്കശമായ സമീപനം സ്വീകരിക്കണമെന്ന്‌ കോടതി ആവശ്യപ്പെട്ടപ്പോഴും സർക്കാർ തുറന്ന മനസ്സോടെയാണ്‌ പ്രവർത്തിച്ചത്‌.

പ്രശ്‌നം ചർച്ചകളിലൂടെ പരിഹരിക്കാൻ ശ്രമിച്ചു. പൊലീസ്‌ വളരെയധികം സംയമനം പാലിക്കുന്നുണ്ട്‌. വിഴിഞ്ഞം പദ്ധതി ഇന്ത്യയുടെതന്നെ സാമ്പത്തിക വികസനത്തിൽ നിർണായകമാണ്‌. ഇതിനായി ആരെയും കുടിയൊഴിപ്പിച്ചിട്ടില്ല. കടലാക്രമണത്തിൽ വീടും സ്ഥലവും നഷ്‌ടപ്പെട്ടവർക്ക്‌ കേരളത്തിൽ മറ്റെങ്ങുമില്ലാത്തതരത്തിലുള്ള വാടകനിരക്കാണ്‌ നൽകിയിരിക്കുന്നത്‌. സർക്കാരിന്റെ കൈവശമുണ്ടായിരുന്ന സ്ഥലം ഫ്ലാറ്റുകൾ നിർമിക്കുന്നതിന്‌ മുഖ്യമന്ത്രി മുൻകൈയെടുത്ത്‌ കൈമാറി. അതിന്റെ പ്രവർത്തനങ്ങളിലേക്ക്‌ കടന്നുകൊണ്ടിരിക്കുകയാണെന്നും രാജീവ്‌ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top