കൊച്ചി> വിഴിഞ്ഞത്ത് തുറമുഖനിർമ്മാണത്തിനെതിരെ സമരം നടത്തുന്ന സമരസമിതിയുടെ പന്തൽ ഉടനെ പൊളിച്ചു നീക്കണമെന്ന് ഹെെക്കോടതി. ഇതു സംബന്ധിച്ച് സമരക്കാർക്ക് നേരത്തെ നോട്ടീസ് നൽകിയിട്ടുണ്ടെന്ന് സംസ്ഥാന സർക്കാർ ഹെെക്കോടതിയെ അറിയിച്ചു. സമരപന്തൽ തുറമുഖനിർമ്മാണത്തിനും ജോലിക്കായി വന്നുപോകുന്നവർക്കും തടസമുണ്ടാക്കുന്നതായും സർക്കാർ അറിയിച്ചു.
പന്തൽ സമരക്കാർ തന്നെ പൊളിച്ചു നീക്കുകയാണ് നല്ലതെന്നും കോടതി നിർദ്ദേശിച്ചു. വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിന് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡ് നൽകിയ പരാതി പരിഗണിക്കുയായിരുന്നു ഹെെക്കോടതി. സർക്കാരിന് വേണ്ടി സ്റ്റേറ്റ് അറ്റോർണി ഹാജരായി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..