20 April Saturday

വിഴിഞ്ഞത്ത്‌ കേന്ദ്രസേന: തീരുമാനിക്കേണ്ടത്‌ കോടതിയെന്ന് മന്ത്രി ആന്റണി രാജു

വെബ് ഡെസ്‌ക്‌Updated: Saturday Dec 3, 2022

കൊച്ചി> വിഴിഞ്ഞത്ത്‌ കേന്ദ്രസേനയെ ആവശ്യപ്പെട്ടത്‌ അദാനിയാണെന്നും തീരുമാനമെടുക്കേണ്ടത്‌ ഹൈക്കോടതിയും കേന്ദ്രസർക്കാരുമാണെന്ന്‌ ഗതാഗത മന്ത്രി ആന്റണി രാജു. കേന്ദ്രസേന വേണമെന്ന്‌ സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടിട്ടില്ല. സമരക്കാരെ എൽഡിഎഫിലെ ഒരു മന്ത്രിയും തീവ്രവാദികളെന്ന്‌ പറഞ്ഞിട്ടില്ല. പ്രശ്‌നപരിഹാരത്തിന്‌ സർക്കാർ വാതിൽ തുറന്നിട്ടിരിക്കുന്നു. നിരവധി ചർച്ചകൾ സമരക്കാരുമായി നടത്തി. മുഖ്യമന്ത്രി തന്നെ സമരക്കാരിലെ പ്രധാനികളുമായി സംസാരിച്ചു. സമരത്തെ ഹൈജാക്ക്‌ ചെയ്‌ത്‌ രാഷ്‌ട്രീയ മുതലലെടുപ്പിനാണ്‌ കോൺഗ്രസ്‌ ശ്രമിക്കുന്നന്നെും മന്ത്രി മാധ്യമങ്ങളോട്‌ പ്രതികരിച്ചു.

വിമോചന സമരം ആവർത്തിക്കുമെന്ന്‌ കെപിസിസി പ്രസിഡന്റ്‌ കെ സുധാകരൻ പറഞ്ഞതിലൂടെ കോൺഗ്രസിന്റെ കള്ളിവെളിച്ചത്തായി. ജനങ്ങളത്‌ തിരിച്ചറിഞ്ഞിട്ടുണ്ട്‌. അവശേഷിക്കുന്ന സമരക്കാർ പിന്മാറുമെന്നാണ്‌ പ്രതീക്ഷ. തുറമുഖ നിർമാണം നിർത്തിവക്കുന്നത്‌ പ്രായോഗികമല്ല. നിർത്തണമെന്ന്‌ ഏതെങ്കിലും രാഷ്‌‌ട്രീയ പാർടിക്കോ, മാധ്യമങ്ങൾക്കോ അഭിപ്രായമുണ്ടോയെന്ന്‌ ചോദിച്ച മന്ത്രി മത്സ്യതൊഴിലാളികളുടെ ആവശ്യങ്ങൾ പരിഗണിക്കുന്നതിൽ സർക്കാർ മുന്തിയ പരിഗണ നൽകുമെന്നും പറഞ്ഞു. ലൂർദ്‌ ആശുപത്രി പരിപാടിയിൽ പങ്കെടുക്കാത്തത്‌ സമയപരിമിതി കാരണമാണ്‌.  ഒഴിവുണ്ടെങ്കിൽ എത്താമെന്നാണ്‌ അറിയിച്ചിരുന്നത്‌. വിഴിഞ്ഞം സമരവുമായി  ബന്ധപ്പെടുത്തി ഇതിനെ ദുർവ്യാഖാനിക്കരുതെന്നും മന്ത്രി ആവശ്യപ്പെട്ടു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top