25 April Thursday

ഐടി കമ്പനികളിൽ 2000 പേർക്ക്‌ ഉടൻ നിയമനം

വെബ് ഡെസ്‌ക്‌Updated: Sunday Sep 19, 2021

തിരുവനന്തപുരം > നൂറിലേറെ ഐടി കമ്പനിയിലേക്ക്‌ രണ്ടായിരത്തിലേറെ പ്രൊഫഷണലുകളെ കണ്ടെത്താൻ നടപടി തുടങ്ങി. ഐടി ജീവനക്കാരുടെ സംഘടന ‘പ്രതിധ്വനി’യും കമ്പനികളും ചേർന്ന് നടത്തുന്ന സൗജന്യ വെർച്വൽ ജോബ് ഫെയർ വഴിയാണ്‌ പ്രൊഫഷണലുകളെ കണ്ടെത്തുന്നത്‌.  21 വരെ  jobs.prathidhwani.org എന്ന പോർട്ടലിൽ രജിസ്റ്റർ ചെയ്യാം. തിരുവനന്തപുരം ടെക്‌നോപാർക്ക്, കൊച്ചി ഇൻഫോപാർക്ക്, കോഴിക്കോട് സൈബർപാർക്ക് എന്നിവിടങ്ങളിലെ യുഎസ്ടി, അലയൻസ്, എച്ച്എൻആർ ബ്ലോക്ക്, ക്വസ്റ്റ് ഗ്ലോബൽ, ടാറ്റ എൽക്‌സി തുടങ്ങിയ കമ്പനികളിലേക്കാണ്‌ നിയമനം.

ഇരുപത്തിരണ്ടുമുതൽ 30 വരെ നേരിട്ട് അഭിമുഖം നടത്തും. ഏതാനും മാസമായി കേരളത്തിലെ ഐടി കമ്പനികളിൽ വൻതോതിൽ തൊഴിലവസരമുണ്ടാകുന്നുണ്ട്. ബംഗളൂരു, ചെന്നൈ, ഹൈദരാബാദ്, പുണെ തുടങ്ങിയ പ്രധാന ഐടി ഹബ്ബുകളിലെ മലയാളികളായ പ്രൊഫഷണലുകൾ കേരളത്തിൽ വന്ന്‌ ജോലി ചെയ്യാൻ താല്പര്യപ്പെടുന്നു. അവർക്കുകൂടി അവസരമൊരുക്കുകയാണ് ജോബ് ഫെയർ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top