07 July Monday

ഇനി കാര്യങ്ങള്‍ ‘ജോ’റാകും ; സമൂഹമാധ്യമങ്ങളിൽ വൈറലായി പോസ്റ്റർ

വെബ് ഡെസ്‌ക്‌Updated: Wednesday May 18, 2022


കൊച്ചി
ഇനി കാര്യങ്ങൾ ‘ജോ’റാകും എന്ന വാചകത്തോടെ, ആകർഷകമായ പോസ്റ്ററുകളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു.

തൃക്കാക്കര മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി ഡോ. ജോ ജോസഫിനെ വിജയിപ്പിക്കണമെന്ന്‌ ആവശ്യപ്പെട്ട് സ്ഥാനാർഥിയുടെ പേര് ഉൾപ്പെടുത്തിയുള്ള ഈ വാചകത്തിന് വൻ സ്വീകാര്യതയാണ്‌ ലഭിച്ചത്‌.  ഫെയ്സ്ബുക്കിലും ഇൻസ്റ്റ​ഗ്രാമിലും ഹാഷ് ​ടാ​ഗായും വാട്‌സാപ്‌, ടെലി​ഗ്രാം, ബോട്ടിം എന്നിവിടങ്ങളിൽ സ്റ്റിക്കറായും ഇത് രൂപംമാറി. കൈയടി നേടിയ വീഡിയോകളിൽ അധികവും ‘ചെങ്കൊടി പ്രസ്ഥാനം നവമാധ്യമ കൂട്ടായ്മ’ ‌നിർമിച്ചവയാണ്. ഇതിന്റെ ചുവടുപിടിച്ച് ഗ്രൂപ്പുകളും വ്യക്തികളും സ്റ്റാറ്റസാക്കാനുള്ള പോസ്റ്റർ, വീഡിയോ എന്നിവ തയ്യാറാക്കുന്നുണ്ട്. വോട്ട്‌ അഭ്യർഥിക്കുന്ന ചിത്രത്തിന്റെയും വീഡിയോയുടെയും ഉള്ളടക്കത്തിൽ വ്യത്യാസമുണ്ടെങ്കിലും ‘ഇനി കാര്യങ്ങൾ ‘ജോ’റാകും’എന്ന വാചകം ഒപ്പമുണ്ട്‌.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top