13 July Sunday

VIDEO - തിരുവല്ലയില്‍ കോണ്‍ഗ്രസ് യോഗത്തില്‍ കൂട്ടത്തല്ല്; സംഘർഷം കമ്മിറ്റികൾ ശക്തിപ്പെടുത്തുന്നതിനായി ചേർന്ന യോഗത്തിൽ

വെബ് ഡെസ്‌ക്‌Updated: Sunday Jan 9, 2022

തിരുവല്ല > തിരുവല്ലയിൽ കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി യോഗത്തിൽ കൂട്ടത്തല്ല്. പുനസംഘടന സംബന്ധിച്ച് ആലോചിക്കാൻ ചേർന്ന യോഗത്തിലാണ്  അംഗങ്ങൾ പരസ്‌പരം കസേരകൾ വലിച്ചെറിഞ്ഞ് തല്ലിയത്.

ഞായറാഴ്‌ച രാവിലെ ആരംഭിച്ച യോഗത്തിൽ ഇടയ്‌ക്കുവെച്ച് പുതിയ കമ്മിറ്റിയംഗങ്ങളുടെ പേരുകൾ നിർദേശിച്ചപ്പോഴാണ് സംഘർഷം ആരംഭിച്ചത്‌. തുടർന്ന് പരസ്‌പരം പോർവിളിയും കസേരയേറും നടന്നു. സംഘർഷം പത്തു മിനിറ്റോളം നീണ്ടു. കമ്മിറ്റികൾ പുനസംഘടിപ്പിച്ചു ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ചേർന്ന യോഗത്തിലാണ് അക്രമം നടന്നത്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top