28 March Thursday

അന്ത്യചുംബനം അർപ്പിക്കവെ തളർന്നുവീണ്‌ വിനോദിനി

സ്വന്തം ലേഖികUpdated: Sunday Oct 2, 2022

തലശേരി> പ്രിയപ്പെട്ടവന്‌ അന്ത്യചുംബനം അർപ്പിക്കവെ തളർന്നുവീണ്  വിനോദിനി.  തലശേരി ടൗൺ ഹാളിൽ കോടിയേരിയുടെ മൃതദേഹം പൊതുദർശനത്തിന് വച്ചപ്പോൾ അന്ത്യാഭിവാദ്യം അർപ്പിക്കുന്നതിനിടെയാണ് ഭാര്യ വിനോദിനി തളർന്നുവീണത്. മുഖ്യമന്ത്രി പിണറായി വിജയന്റെ ഭാര്യ കമലയും സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം പി കെ ശ്രീമതിയും വിനോദിനിയെ ചേർത്തുപിടിച്ച്  കസേരയിലിരുത്തി വെള്ളം നൽകി.

കേന്ദ്ര കമ്മിറ്റി അംഗം കെ കെ ശൈലജ, വനിതാ കമീഷൻ ചെയർപേഴ്‌സൺ പി സതീദേവി, ഇ പി ജയരാജന്റെ ഭാര്യ പി കെ ഇന്ദിര, ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറി പി കെ ശ്യാമള എന്നിവരും കോടിയേരിയുടെ മക്കളെയും മരുമക്കളെയും സാന്ത്വനിപ്പിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top