26 April Friday

VIDEO - ഇന്‍ക്വിലാബ് വിളിച്ച് വിനായകന്‍; എല്‍ഡിഎഫ് ആഹ്ലാദ പ്രകടനത്തില്‍ പങ്കെടുത്ത് താരം

വെബ് ഡെസ്‌ക്‌Updated: Wednesday Dec 8, 2021

കൊച്ചി > എൽഡിഎഫ് ബിന്ദുശിവൻറെ വിജയാഘോഷത്തിൽ പങ്കെടുത്ത് സിനിമാ താരങ്ങളായ ജോജുവും വിനായകനും. കമ്മട്ടിപ്പാടം ട്രയാങ്കിളിൽ  വിജയാഹ്ലാദ പ്രകടനത്തിൽ തുടക്കം മുതൽ സിനിമാതാരം വിനായകൻ ഉണ്ടായിരുന്നു.

ആഹ്ലാദ പ്രകടനം സലിംരാജ് റോഡിലെത്തിയതോടെ വിനായകനെ കണ്ട് എറണാകുളം കെഎസ്ആർടിസി സ്റ്റാൻഡിന് സമീപത്തെ ഷൂട്ടിങ് സെറ്റിലുണ്ടായിരുന്ന ജോജു കടന്നുവന്നു. തുടർന്ന്  ജോജു  മേളക്കാരിൽ നിന്ന് ഇലത്താളം വാങ്ങി കൊട്ടി ആഹ്ലാദ പ്രകടനത്തിൽ പങ്കാളിയായി. ഇതോടെ ജനാവേശം ഇരട്ടിയായി.

കുറച്ചുസമയത്തിനുശേഷം ജോജു ഷൂട്ടിങ് സെറ്റിലേക്ക് തിരികെ പോയി. ലാൽജോസ് സംവിധാനം ചെയ്യുന്ന സിനിമയുടെ ഷൂട്ടിങ്ങിനിടെയാണ് ജോജു ആഹ്ലാദ പ്രകടനത്തിൽ പങ്കാളിയായത്. ഗാന്ധിനഗർ കമ്മട്ടിപ്പാടം ട്രയാങ്കളിലെ വോട്ടറാണ് വിനായകൻ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top