29 March Friday

ആക്ഷന്‍ ഹീറോ ബിജുവിലെ വില്ലന്‍ തൂങ്ങി മരിച്ച നിലയില്‍

വെബ് ഡെസ്‌ക്‌Updated: Monday Jun 27, 2022

കൊച്ചി> ആക്ഷന്‍ ഹീറോ ബിജു ഉള്‍പ്പടെയുള്ള സിനിമകളില്‍ വില്ലന്‍ വേഷങ്ങളില്‍ അഭിനയിച്ച പ്രസാദിനെ ദുരൂഹ സാഹചര്യത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഞായറാഴ്ച രാത്രി ഏഴ് മുപ്പതിനായിരുന്നു സംഭവം.കളമശേരി സ്വദേശി കാവുങ്ങല്‍പറമ്പില്‍ വീട്ടില്‍ പ്രസാദിനെ (എന്‍എഡി പ്രസാദ്-43) വീടിനു മുന്നിലെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
 
ആക്ഷന്‍ ഹീറോ ബിജു, ഇബ, കര്‍മാനി എന്നി സിനിമകളിലാണ് പ്രസാദ് വില്ലന്‍ വേഷം അവതരിപ്പിച്ചത്. ഒട്ടേറെ കേസുകളില്‍ ഇയാള്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. ഭാര്യയും രണ്ട് കുട്ടികളുമുണ്ട്.മാനസിക പ്രശ്നങ്ങളും കുടുംബപ്രശ്നവുമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് പോലീസ് പറയുന്നു.

 നിരവധി അക്രമ കേസുകളുമായി ബന്ധപ്പെട്ട് വിവിധ സ്റ്റേഷനുകളില്‍ കേസുകള്‍ നിലവിലുള്ള ആളാണ് പ്രസാദ്. മയക്കുമരുന്നു കേസില്‍ അറസ്റ്റിലായിട്ടുണ്ട്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top