19 April Friday

എൽഡിഎഫ്‌ വികസനമുന്നേറ്റ 
ജാഥകൾ ഇന്ന്‌ സമാപിക്കും

വെബ് ഡെസ്‌ക്‌Updated: Friday Feb 26, 2021


തിരുവനന്തപുരം
നവകേരള വികസനക്കുതിപ്പിന്‌ മലയാളക്കരയെ സജ്ജമാക്കി  എൽഡിഎഫ്‌  ജാഥകൾ വെള്ളിയാഴ്‌ച പര്യടനം പൂർത്തിയാക്കും. നൂറിലേറെ കേന്ദ്രങ്ങളിലൂടെയുള്ള ജാഥാപ്രയാണം, ജനങ്ങൾക്ക്‌ കരുതലും സംരക്ഷണവുമൊരുക്കിയ എൽഡിഎഫ്‌ സർക്കാരിന്‌ ജനഹൃദയങ്ങളിലുള്ള സ്ഥാനത്തിന്റെ സാക്ഷ്യപ്പെടുത്തലായി. വെള്ളിയാഴ്‌ച വൈകിട്ട്‌ ഇരു ജാഥകളുടെയും സമാപന സമ്മേളനം നാടിന്റെ ജനമുന്നേറ്റ ചരിത്രത്തിൽ പുത്തൻ അധ്യായം രചിക്കും.

13ന്‌ മഞ്ചേശ്വരത്ത്‌ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്‌ത എൽഡിഎഫ്‌ കൺവീനർ എ വിജയരാഘവൻ നയിക്കുന്ന വടക്കൻ മേഖലാജാഥ 64 കേന്ദ്രത്തിലെ സ്വീകരണങ്ങൾക്കുശേഷം വെള്ളിയാഴ്‌ച വൈകിട്ട്‌ ആറിന്‌ തൃശൂർ തേക്കിൻകാട്‌ മൈതാനിയിൽ സമാപിക്കും. സമാപന സമ്മേളനം സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗം എസ്‌ രാമചന്ദ്രൻപിള്ള ഉദ്‌ഘാടനം ചെയ്യും. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉൾപ്പെടെ എൽഡിഎഫ്‌ നേതാക്കൾ പ്രസംഗിക്കും.

14ന്‌  എറണാകുളത്ത്‌ സിപിഐ ജനറൽ സെക്രട്ടറി  ഡി രാജ ഉദ്‌ഘാടനം ചെയ്‌ത സിപിഐ ദേശീയ സെക്രട്ടറിയറ്റ്‌ അംഗം ബിനോയ്‌ വിശ്വം എംപി നയിക്കുന്ന തെക്കൻമേഖലാ ജാഥ 39 സ്വീകരണ കേന്ദ്രങ്ങൾ പിന്നിട്ട്‌ വെള്ളിയാഴ്‌ച വൈകിട്ട്‌ തിരുവനന്തപുരം നായനാർ പാർക്കിൽ സമാപിക്കും. സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top