19 March Tuesday

വിജയ്‌ ബാബുവിന്റെ ജാമ്യം റദ്ദാക്കണം അതിജീവിത സുപ്രീംകോടതിയിൽ

സ്വന്തം ലേഖകൻUpdated: Sunday Jul 3, 2022

ന്യൂഡൽഹി
ബലാത്സംഗക്കേസിൽ നടനും നിർമാതാവുമായ വിജയ്‌ ബാബുവിന്‌ മുൻകൂർ ജാമ്യം നൽകിയഹൈക്കോടതി ഉത്തരവിനെതിരെ അതിജീവിത സുപ്രീംകോടതിയെ സമീപിച്ചു.  

ഹൈക്കോടതി ഉത്തരവ്‌ റദ്ദാക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ സംസ്ഥാന സർക്കാര്‍ ഹർജി നൽകിയിരുന്നു. ജൂൺ 22നാണ്‌ വിജയ്‌ബാബുവിന്‌ ഉപാധികളോടെ ജാമ്യം അനുവദിച്ചത്‌. കേസെടുത്തത്‌ അറിഞ്ഞ്‌ വിദേശത്ത് ഒളിവിൽപോയ പ്രതി തിരിച്ചെത്തി അന്വേഷണവുമായി സഹകരിച്ചെന്ന ഒറ്റക്കാരണത്തിൽ മുൻകൂർജാമ്യം അനുവദിച്ചത്‌ തെറ്റായ നടപടിയാണെന്ന്‌ ഹർജിയിൽ പറഞ്ഞു. |

സിനിമാ മേഖലയിൽ വലിയ സ്വാധീനശക്തിയുള്ള പ്രതി കേസുമായി മുന്നോട്ടുപോകുന്നത്‌ തടയാൻ പലരീതിയിലുള്ള സമ്മർദം ചെലുത്തുന്നുണ്ട്. തെളിവ് നശിപ്പിക്കാനുള്ള സാധ്യതയുണ്ടെന്നും അവർ ചൂണ്ടിക്കാട്ടി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top