07 July Monday

അനധികൃത സ്വത്ത് സമ്പാദനം: ലീഗ്‌ നേതാവിന്റെ വീട്ടിൽ വിജിലൻസ്‌ റെയ്‌ഡ്‌

വെബ് ഡെസ്‌ക്‌Updated: Sunday Oct 24, 2021

കൊച്ചി > കളമശേരിയിൽ മുസ്ലിംലീഗിലെ ഇബ്രാഹിംകുഞ്ഞ്‌ വിരുദ്ധ വിഭാഗം നേതാവ്‌ ടി എസ്‌ അബൂബക്കറിന്റെ വീട്ടിൽ വിജിലൻസ്‌ റെയ്‌ഡ്‌. അനധികൃത സ്വത്തുസമ്പാദനത്തിനെതിരെ ഇബ്രാഹിംകുഞ്ഞ്‌ പക്ഷക്കാരനായ സുബൈർ കങ്ങരപ്പടി നൽകിയ പരാതിയിലാണ്‌ റെയ്‌ഡ്‌ നടത്തിയത്‌.

കളമശേരി നഗരസഭാ മുൻ വൈസ്‌ ചെയർമാനും എസ്‌ടിയു നേതാവുമാണ്‌ അബൂബക്കർ. ലീഗ്‌ സ്ഥാനാർഥിക്കെതിരെ വിമതനായി മത്സരിച്ചയാളാണ്‌ പരാതിക്കാരനായ സുബൈർ. ശനി രാവിലെ ഏഴിന് ആരംഭിച്ച റെയ്‌ഡ്‌ ഉച്ചയ്ക്കുശേഷമാണ്‌ പൂർത്തിയായത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top