02 July Wednesday

പാലക്കാട് എക്‌സൈസ് ഓഫിസില്‍ വിജിലന്‍സ് റെയ്‌ഡ്; 10 ലക്ഷത്തിലധികം രൂപ പിടിച്ചെടുത്തു

വെബ് ഡെസ്‌ക്‌Updated: Monday May 16, 2022

പാലക്കാട്> പാലക്കാട് എക്‌സൈസ് ഡിവിഷൻ ഓഫീൽ നടന്ന വിജിലൻസ് റെയ്ഡിൽ പത്ത് ലക്ഷത്തിലധികം രൂപ പിടിച്ചെടുത്തു. തിങ്കളാഴ്‌ച രാവിലെ ആരംഭിച്ച റെയ്‌ഡിൽ  10,23,000 രൂപയാണ് വിജിലന്‍സ് പിടികൂടിയത്.

വിവിധ എക്‌സൈസ് ഓഫിസുകളില്‍ വിതരണം ചെയ്യുന്നതിനായി കരുതിയിരുന്ന കൈക്കൂലി തുകയാണ് പിടിച്ചെടുത്തത്. കള്ള് ഷാപ്പ് ലൈസന്‍സ് പുതുക്കലിന് കോഴ നല്‍കാന്‍ എത്തിച്ച പണമാണിതെന്നാണ് സൂചന. വരും ദിവസങ്ങളില്‍ കൂടുതല്‍ പരിശോധന തുടരുമെന്ന് വിജിലന്‍സ് അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top