18 April Thursday
വെഞ്ഞാറമൂട്‌ ഇരട്ടക്കൊലപാതകക്കേസിലെ 
പ്രോസിക്യൂഷൻ സാക്ഷികൾ പ്രതികളായെന്ന 
 മട്ടിലാണ്‌ വാർത്ത നൽകിയത്

കൊലയാളികൾക്ക്‌ 
തണലൊരുക്കി 
മലയാള മനോരമ ; വായനക്കാരെ തെറ്റിദ്ധരിപ്പിച്ച്‌ യുഡിഎഫ്‌ പത്രം

വെബ് ഡെസ്‌ക്‌Updated: Friday Jan 13, 2023

തിരുവനന്തപുരം  > കഠാരയെടുത്ത യൂത്ത്‌ കോൺഗ്രസുകാരെ രക്ഷിക്കാൻ വായനക്കാരെ തെറ്റിദ്ധരിപ്പിച്ച്‌ യുഡിഎഫ്‌ പത്രം. വെഞ്ഞാറമൂട്‌ ഇരട്ടക്കൊലപാതകക്കേസിലെ പ്രോസിക്യൂഷൻ സാക്ഷികൾ പ്രതികളായെന്ന മട്ടിലാണ്‌ ‘മലയാള മനോരമ’ വാർത്ത നൽകിയത്‌. ഒന്നാം പ്രതിയുടെ ഉമ്മ നൽകിയ ഹർജിയിൽ സമൻസ്‌ അയച്ച കോടതി നടപടിയെയാണ്‌  ‘പ്രതികളാക്കി’ ചിത്രീകരിച്ചത്‌.

ഡിവൈഎഫ്‌ഐ പ്രവർത്തകരായ ഹഖ്‌മുഹമ്മദിനെയും മിഥിലാജിനെയും കൊന്നകേസിലെ ഒന്നാം പ്രതി സജീബിന്റെ ഉമ്മ റംലാബിയുടെ ഹർജി പരിഗണിച്ച്‌ നൽകിയ സമൻസാണ്‌ വളച്ചൊടിച്ച്‌ വാർത്ത നൽകിയത്‌. മകൻ പ്രാണരക്ഷാർഥം പ്രതിരോധിച്ചപ്പോൾ രണ്ടുപേർ മരിച്ചെന്നു കാണിച്ച്‌ 2020ൽ റംലാബി നൽകിയ ഹർജിയിൽ, കോടതി പൊലീസിനോട്‌ അന്വേഷിക്കാൻ നിർദേശിച്ചു. വെഞ്ഞാറമൂട്‌ പൊലീസ്‌ പരിശോധിച്ച്‌ ഡിവൈഎഫ്‌ഐ പ്രവർത്തകർ ആത്മരക്ഷാർഥം പ്രതിരോധിച്ചതാണെന്നും കേസ്‌ ചാർജ്‌ ചെയ്യേണ്ടതില്ലെന്നും റിപ്പോർട്ട്‌ നൽകി. ആത്മരക്ഷാർഥം ചെയ്‌തതാണെന്ന്‌ തെളിയിക്കാനാണ്‌ നെടുമങ്ങാട്‌ ജെഎഫ്‌സിഎം (ഒന്ന്‌) കോടതി സാക്ഷികൾക്ക്‌ സമൻസ്‌ അയച്ചത്‌. ഈ സ്വാഭാവിക നടപടിയെയാണ്‌ വക്രീകരിച്ച്‌ സാക്ഷികൾ പ്രതികളായെന്ന്‌ തെറ്റിദ്ധരിപ്പിക്കാൻ മനോരമ  ശ്രമിച്ചത്‌.

വെള്ളിയാഴ്‌ച കേസ്‌ പരിഗണിച്ച കോടതി പ്രതികളായ യൂത്ത്‌ കോൺഗ്രസ്‌ പ്രവർത്തകർക്ക്‌ പൊലീസ്‌ റിപ്പോർട്ടിന്റെ പകർപ്പ്‌ നൽകാൻ നിർദേശിച്ചു. അതേസമയം, സമൻസ്‌ ലഭിക്കാത്തതിനാൽ സാക്ഷികൾ കോടതിയിൽ ഹാജരായില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top