19 April Friday

മുസ്ലിംലീഗ് വിട്ട നേതാവിന് കോൺഗ്രസ്‌ നേതാക്കളുടെ വധഭീഷണി

വെബ് ഡെസ്‌ക്‌Updated: Wednesday Mar 29, 2023
തിരുവനന്തപുരം > കോൺഗ്രസ്‌ നേതാവ്‌ അപമാനിച്ചതിനെത്തുടർന്ന്‌ മുസ്ലിംലീഗ്‌ ബന്ധം ഉപേക്ഷിച്ച വെമ്പായം നസീറിന്‌ കോൺഗ്രസ്‌ നേതാക്കളിൽനിന്ന്‌ വധഭീഷണിയെന്ന് പരാതി. കോൺഗ്രസ്‌ മേനംകുളം മണ്ഡലം പ്രസിഡന്റ്‌ ടി സഫീറും കോൺഗ്രസ്‌ പ്രവർത്തകൻ രഞ്‌ജിത്തും ചേർന്ന്‌ തനിക്കെതിരേ വധഭീഷണി മുഴക്കിയതായി വെമ്പായം നസീർ ജില്ലാ പൊലീസ്‌ മേധാവിക്ക് നൽകിയ പരാതിയിൽ പറയുന്നു. 
തിങ്കൾ രാത്രി ഒമ്പതോടെ ഫോണിൽ വിളിച്ച്‌ ഭീഷണി മുഴക്കിയെന്നാണ് പരാതി.
 
വെമ്പായം നസീർ ലീഗ്‌ പ്രവർത്തകനായിരുന്നു. കഴക്കൂട്ടത്ത്‌ യുഡിഎഫ്‌ പരിപാടിക്കിടെ ‘‘ലീഗ്‌ പതാക പാകിസ്ഥാനിൽ കെട്ടിയാൽ മതി’’ എന്നു പറഞ്ഞ് കോൺഗ്രസ് നേതാവ് അധിക്ഷേപിച്ചു. ഇതിനെതിരേ പരാതി ഉന്നയിച്ചിട്ടും ലീഗ്‌ നേതൃത്വം ഇടപെട്ടില്ല. പിന്നീട് വെമ്പായം നസീർ മുസ്ലീംലീഗ് ബന്ധം ഉപേക്ഷിച്ച്  ഐഎൻഎല്ലിൽ ചേർന്നിരുന്നു.  തുടർന്നാണ്‌ കോൺഗ്രസ്‌ നേതാക്കളുടെ ഭീഷണി.
 
വെമ്പായം നസീറിനെതിരെ വധഭീഷണി മുഴക്കിയ സംഭവത്തിൽ കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ഐഎൻഎൽ ജില്ലാ പ്രസിഡന്റ് ബഷറുള്ളയും ജനറൽ സെക്രട്ടറി സബീർ തൊളിക്കുഴിയും ആവശ്യപ്പെട്ടു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top