18 September Thursday

വേളാങ്കണ്ണിക്ക്‌ പോയ ബസ്‌ മറിഞ്ഞ്‌ രണ്ടു പേർ മരിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Apr 2, 2023

ജെറാർഡ് ജിമ്മി, ലില്ലി

തൃശൂർ> ഒല്ലൂരിൽ നിന്നും വേളാങ്കണി തീർഥാടനത്തിന് പോയ സംഘം സഞ്ചരിച്ച ബസ് മറിഞ്ഞ്  രണ്ടു പേർ മരിച്ചു. 27 പേർക്ക് പരിക്കേറ്റു. നിയന്ത്രണം വിട്ട ബസ് റോഡിലേക്ക്‌  മറിഞ്ഞാണ് അപകടം. ഞായറാഴ്‌ച പുലർച്ചെ അഞ്ചോടെയായിരുന്നു അപകടം. തൃശൂർ നെല്ലിക്കുന്ന് സ്വരാജ് നഗർ പുളിക്കൻ വർഗ്ഗീസിന്റെ ഭാര്യ ലില്ലി  (63), വരന്തരപ്പിള്ളി പള്ളിക്കുന്ന് താക്കോൽക്കാരൻ വീട്ടിൽ ജെറാർഡ് ജിമ്മി (9) എന്നിവരാണ്‌ മരിച്ചത്‌.

തമിഴ്നാട്‌ തഞ്ചാവൂർ ജില്ലയിലെ മന്നാർക്കൊടിയിലാണ്‌ അപടമുണ്ടായത്. വളവ് തിരിയുന്നതിനിടെ ബസ് കുഴിയിലേയ്ക്ക്  മറിയുകയായിരുന്നു. സംഘം ഒല്ലൂർ പള്ളിക്ക് സമീപത്തുനിന്ന്  ഇന്നലെ വെെകീട്ട് എഴോടെയാണ് യാത്രതിരിച്ചത്. അപകട സമയത്ത് ബസ്സിനുള്ളിൽ 51 യാത്രക്കാർ ഉണ്ടായിരുന്നു. പരിക്കേറ്റ 18 പേർ തഞ്ചാവൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലും, 7 പേർ തഞ്ചാവൂർ മീനാക്ഷി ആശുപത്രിയിലും, 2 പേർ ട്രിച്ചി ആശുപത്രിയിലും ചികിത്സയിലുണ്ട്.  നിസാര പരിക്കേറ്റ മറ്റുള്ളവർ പ്രാഥമിക ചികിത്സ നടത്തി.   

ചികിത്സയിലുള്ള ആരുടേയും നില ഗുരുതരമല്ലെന്നാണ്‌ സൂചന. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണം എന്നാണ് പ്രാഥമിക നിഗമനം.  മരണമടഞ്ഞ 2 പേരുടെ മൃദദേഹം പോസ്റ്റ് മാർട്ടം കഴിഞ്ഞു. ഒരു മണിക്കൂറിനകം േപക്കിങ്ങ്  ഉൾപ്പെടെയുള്ള നടപടിക്രമങ്ങൾ പൂർത്തീകരിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top