24 April Wednesday

പത്തനംതിട്ടയിൽ വീണ ജോർജ് മുന്നിലെത്തുമെന്ന് സ‌്റ്റുഡന്റ‌്സ‌് സർവ്വേ ബ്യൂറോ അഭിപ്രായ സർവ്വേ

വെബ് ഡെസ്‌ക്‌Updated: Sunday Apr 21, 2019

പത്തനംതിട്ട> പത്തനംതിട്ട ലോക‌്‌സഭാ മണ്ഡലത്തിൽ എൽഡിഎഫ‌് സ്ഥാനാർഥി വീണാ ജോർജ‌് മുന്നിലെത്തുമെന്ന‌് പത്തനംതിട്ട സ‌്റ്റുഡന്റ‌്സ‌് സർവേ ബ്യൂറോയുടെ അഭിപ്രായ സർവ്വേ. യുഡിഎഫ‌് സ്ഥാനാർഥി ആന്റോ ആന്റണിയാണ‌് രണ്ടാമതും. എൻഡിഎയുടെ കെ സുരേന്ദ്രൻ മൂന്നാമതും എത്തുമെന്ന് സർവ്വേ സൂചിപ്പിക്കുന്നു.


 
പത്തനംതിട്ട ആസ്ഥാനമാക്കി വ്യത്യസ്ത തലങ്ങളിലുള്ള വിദ്യാർഥികൾ രൂപപ്പെടുത്തിയ കൂട്ടായ‌്മയാണ‌് പത്തനംതിട്ട സ‌്റ്റുഡന്റ‌്സ‌് സർവ്വേ ബ്യൂറോ. വ്യത്യസ്ത ചിന്താഗതിക്കാരായ വിദ്യാർഥികൾ അടങ്ങുന്ന ബൂറോയ‌്ക്ക‌് രാഷ്ട്രീയമില്ല. തങ്ങളുടെ സർവേ റിപ്പോർട്ട‌് ഇവർ പത്തനംതിട്ട പ്രസ‌് ക്ലബ്ബിൽ പരസ്യപ്പെടുത്തി. പത്തനംതിട്ട മണ്ഡലത്തിലെ ഏഴ‌് നിയമസഭാ മണ്ഡലങ്ങളിലുമായി 43,000 പേരിൽനിന്നാണ‌് വിവരശേഖരണം നടത്തിയത‌്. ഈ മാസം 14 മുതൽ 19 വരെയായിരുന്നു വിവരശേഖരണം.  420 വിദ്യാർഥികൾ സർവേ നടത്തിപ്പിൽ പങ്കാളികളായി.

മൗണ്ട‌് സിയോൺ എൻജിനീയറിങ‌് കോളേജ‌് വിദ്യാർഥിനി വിദ്യ എസ‌് ബേബി, അടൂർ ഐഎച്ച‌്ആർഡി എൻജിനീയറിങ‌് കോളേജ‌് വിദ്യാർഥികളായഎം മുകുന്ദൻ, നീരജ‌് മോഹനൻ, വിഘ്നേശ‌്കുമാർ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top