28 March Thursday

രണ്ടാം നൂറുദിനപരിപാടി : ആരോഗ്യവകുപ്പ്‌ പ്രഖ്യാപിച്ച 99 ശതമാനം പദ്ധതികളും പൂർത്തിയായി

സ്വന്തം ലേഖികUpdated: Thursday Jun 23, 2022


തിരുവനന്തപുരം
സംസ്ഥാന സർക്കാരിന്റെ രണ്ടാം നൂറുദിന പരിപാടിയുടെ ഭാഗമായി ആരോഗ്യവകുപ്പ്‌ പ്രഖ്യാപിച്ച 99 ശതമാനം പദ്ധതികളും പൂർത്തിയാക്കിയതായി മന്ത്രി വീണാ ജോർജ്‌. ജില്ലാ പത്രപ്രവർത്തക യൂണിയൻ സംഘടിപ്പിച്ച മീറ്റ്‌ ദ പ്രസിൽ സംസാരിക്കുകയായിരുന്നു ആരോഗ്യമന്ത്രി.

45 പദ്ധതിയാണ്‌  പ്രഖ്യാപിച്ചത്‌. ആർസിസി, സിസിസി, എംസിസി എന്നിവ കേന്ദ്രീകരിച്ച്‌ അർബുദ രജിസ്‌ട്രി തയ്യാറാക്കുകയാണ്‌. 30 വയസ്സിനു മുകളിലുള്ളവരിൽ ജീവിതശൈലീ രോഗം കണ്ടെത്താനുള്ള സർവേ ആരംഭിച്ചു. 140 നിയോജക മണ്ഡലത്തിലെയും ഓരോ പഞ്ചായത്തിലാണ്‌ സർവേ. സിക്കിൾസെൽ അനീമിയ സർവേയും കഴിഞ്ഞ വർഷം പുനരാരംഭിച്ചു. ക്ഷയം, കുഷ്‌ഠം, കരിമ്പനി എന്നീ രോഗങ്ങൾ  2025 ഓടെ  പൂർണമായും ഇല്ലാതാക്കുകയാണ്‌ മറ്റൊരു ലക്ഷ്യം. ഭക്ഷണത്തിലെ മായം കണ്ടെത്താനുള്ള പരിശോധന തുടരുന്നു. എണ്ണയിലെ മായം കണ്ടെത്തുന്നതിനുള്ള പരിശോധന വ്യാഴാഴ്ച നടത്തി. രണ്ടുമാസത്തിനുള്ളിൽ സംസ്ഥാനത്ത്‌ ആവശ്യമായ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരെ നിയമിക്കും. ആരോഗ്യവകുപ്പ്‌ ഡയറക്ടർ തസ്‌തികയിൽ ഉടൻ സ്ഥിരനിയമനം ഉണ്ടാകുമെന്നും ഇതിനുള്ള നടപടി അവസാനഘട്ടത്തിലാണെന്നും മന്ത്രി പറഞ്ഞു.

സ്വകാര്യ പ്രാക്ടീസ്‌ 
അനുവദിക്കില്ല
മെഡിക്കൽ കോളേജ്‌ ആശുപത്രികളിലെ ഡോക്ടർമാരുടെ സ്വകാര്യ പ്രാക്ടീസ്‌ ഒരു കാരണവശാലും അനുവദിക്കില്ല. ഇത്തരക്കാർക്കെതിരെ നടപടിയെടുക്കുന്നതിൽ ആരോഗ്യവകുപ്പ്‌ ഒരു വിട്ടുവീഴ്‌ചയും ചെയ്യാറില്ല. രോഗികളോട്‌ പണം ആവശ്യപ്പെടുന്ന ഡോക്ടർമാരും നടപടി നേരിടേണ്ടിവരും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top