29 March Friday

പ്രതിപക്ഷനേതാവ് സ്‌ത്രീകളെ പുച്ഛത്തോടെ കാണുന്നു; പറയുന്നത്‌ കാപട്യം: മന്ത്രി വീണാ ജോർജ്‌

വെബ് ഡെസ്‌ക്‌Updated: Wednesday Mar 15, 2023

തിരുവനന്തപുരം > പ്രതിപക്ഷനേതാവ് വി ഡി സതീശൻ സ്‌ത്രീകളെ പുച്ഛത്തോടെ കാണുന്നയാളാണെന്ന്‌ മന്ത്രി വീണാ ജോർജ്‌. സ്‌ത്രീകളെ പുച്ഛത്തോടെ കാണുകയും പരിഹസിക്കുകയും ചെയ്യുന്ന രീതി അദ്ദേഹം സ്ഥിരമായി പിന്തുടരുകയാണ്‌. സ്‌ത്രീകൾക്ക്‌ വേണ്ടി അദ്ദേഹത്തിന് സംസാരിക്കാനുണ്ട് എന്ന് പറയുന്നത് എത്ര കാപട്യമാണ്. പ്രതിപക്ഷനേതാവിന്റെ ആ കാപട്യമാണ് ഇന്ന് സഭയിൽ കണ്ടത് . സ്‌ത്രീകളെ അധിക്ഷേപിച്ചതിനു ശേഷം ഞാൻ അങ്ങനെയൊന്നും പറഞ്ഞിട്ടില്ല എന്ന് പറയുന്നതാണ് അദ്ദേഹത്തിന്റെ സ്ഥിരം രീതി - വീണാ ജോർജ്‌ ഫെയ്‌സ്‌ബുക്ക്‌ കുറിപ്പിൽ പറഞ്ഞു. ബ്രഹ്മപുരം വിഷയത്തില്‍ പ്രതിപക്ഷ നേതാവ് തന്നെ വ്യക്തിപരമായി അധിക്ഷേപിച്ചെന്ന് ചൂണ്ടിക്കാട്ടി വീണാ ജോര്‍ജ് നേരത്തെ രംഗത്തെത്തിയിരുന്നു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top