28 March Thursday

കുട്ടികളെ കേൾക്കണമെന്ന് കുരുന്നുകൾ, സമയം കണ്ടെത്താമെന്ന് മന്ത്രി

വെബ് ഡെസ്‌ക്‌Updated: Monday Nov 14, 2022

തിരുവനന്തപുരം> തങ്ങളെ കേൾക്കാൻ മുതിർന്നവർ സമയം കണ്ടെത്തുന്നതാണ് കുട്ടികൾക്ക് ഏറ്റവും പ്രിയപ്പെട്ടതെന്ന് കുട്ടികളുടെ പ്രസിഡന്റ് എസ് നന്മ പറഞ്ഞതോടെ മുഴുവൻ കുരുന്നുകളുടെയും വാക്കുകൾക്ക് കാതോർക്കാൻ സമയം കണ്ടെത്താമെന്ന് വനിതാശിശുവികസന മന്ത്രി വീണാജോർജിന്റെ  ഉറപ്പ്.  നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടന്ന സംസ്ഥാന ശിശുദിനാഘോഷ സമ്മേളനത്തിൽ നടത്തിയ പ്രസംഗത്തിനിടെയാണ്  കുട്ടികളുടെ വാക്കുകൾക്ക് കാതോർക്കാൻ മുതിർന്നവർ സമയം കണ്ടെത്തുന്നില്ലെന്ന പരാതി നന്മ ഉന്നയിച്ചത്‌.

ഇതിന് ഉടനടി മന്ത്രി പരിഹാരവും കണ്ടു. മാസത്തിൽ രണ്ടു തവണ കുട്ടികൾക്ക് മന്ത്രിയോട് സംസാരിക്കാൻ അവസരം ലഭിക്കും. കുട്ടികളുടെ പ്രയാസങ്ങൾ, പരാതികൾ, ആശയങ്ങൾ തുടങ്ങിയവയെല്ലാം പങ്കുവെക്കാം. 15 ദിവസത്തിലൊരിക്കൽ എന്ന രീതിയിലാണ് കുട്ടികൾക്ക് മന്ത്രിയോട് സംസാരിക്കാൻ അവസരം ലഭിക്കുക.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top