02 July Wednesday

പരിക്കേറ്റ വിദ്യാർഥിയുടെ കൈ മുറിച്ചു മാറ്റിയെന്ന ആരോപണം അന്വേഷിക്കും: മന്ത്രി വീണാ ജോർജ്‌

വെബ് ഡെസ്‌ക്‌Updated: Monday Nov 21, 2022

തിരുവനന്തപുരം > തലശ്ശേരിയിൽ ഫുട്ബോൾ കളിക്കിടെ പരിക്കേറ്റ വിദ്യാർത്ഥിയുടെ കൈ മുറിച്ചു മാറ്റിയെന്ന ആരോപണം ഗൗരവമുള്ളതാണെന്ന്‌ മന്ത്രി വീണാ ജോർജ്‌. സംഭവത്തെക്കുറിച്ച് പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. റിപ്പോർട്ട് എത്രയും പെട്ടെന്ന് നൽകാനും നിർദ്ദേശിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

തലശ്ശേരി ചേറ്റുകുന്ന് സ്വദേശി സുൽത്താൻ സിദ്ദിഖിനാണ് ഇടതു കൈ നഷ്‌ടമായത്. ഫുട്‌ബോൾ കളിക്കിടെ വീണ് കൈയൊടിഞ്ഞ വിദ്യാർഥിക്ക് ആശുപത്രിയിൽ നിന്ന് ചികിത്സ വൈകി എന്നാണ് കുടുംബത്തിന്റെ ആരോപണം. നടപടി ആവശ്യപ്പെട്ട് കുടുംബം മുഖ്യമന്ത്രിക്കും ആരോഗ്യ മന്ത്രിക്കും പരാതി നൽകിയിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top