19 April Friday

പെങ്ങൾ മരിച്ച ദുഃഖം: ശ്രീകുമാരൻ തമ്പി

വെബ് ഡെസ്‌ക്‌Updated: Sunday Feb 5, 2023

തിരുവനന്തപുരം
വാണി ജയറാമിനെ പരിചയപ്പെട്ട കാലംമുതൽ സഹോദരങ്ങളെപ്പോലെ ആയിരുന്നെന്ന്‌ ശ്രീകുമാരൻ തമ്പി. മലയാളത്തിൽ അവർ ഏറ്റവും കൂടുതൽ പാടിയത്‌ ഞാനെഴുതിയ പാട്ടുകളാണ്‌. 1975ൽ ഞാൻ സംവിധാനംചെയ്‌ത തിരുവോണം സിനിമയിലെ ‘തിരുവോണ പുലരികൾ തൻ ’ എന്ന പാട്ടാണ്‌ അവരുടെ മലയാളത്തിലെ ആദ്യ ഹിറ്റ്‌. പെങ്ങൾ മരിച്ച ദുഃഖമാണിപ്പോൾ.

വാണി ജയറാമിന്‌ രണ്ടാമത്തെ ദേശീയ അവാർഡ്‌ ലഭിക്കുമ്പോൾ ജൂറിയംഗമായിരുന്നു. അന്ന്‌ തെലുങ്ക്‌ പാട്ടിനായിരുന്നു അവാർഡ്‌. വാണി വരയ്‌ക്കുകയും എഴുതുകയും ചെയ്‌തിരുന്നു. അവർക്ക്‌ പത്മഭൂഷൺ ലഭിച്ചപ്പോൾ വിളിച്ച്‌ സംസാരിച്ചിരുന്നു–- ശ്രീകുമാരൻ തമ്പി ഓർമിച്ചു.

സിനിമയ്‌ക്ക്‌ വലിയ 
നഷ്ടം: പി ജയചന്ദ്രൻ


|തൃശൂർ
ഇന്ത്യൻ സിനിമാ ലോകത്തിന്‌ വലിയ നഷ്ടമാണ്‌ വാണി ജയറാമിന്റെ വിയോഗമെന്ന്‌ ഗായകൻ പി ജയചന്ദ്രൻ അനുസ്‌മരിച്ചു. അവരുടെ  വിയോഗം ഞെട്ടിച്ചുകളഞ്ഞു.   ഒന്നിച്ച്‌ പാടിയ ഓലഞ്ഞാലി കുരുവി വലിയ ഹിറ്റായിരുന്നു. വളരെ സ്‌നേഹമായിരുന്നു. സഹോദരനെപ്പോലെയാണ്‌ കണ്ടത്‌.
വർഷങ്ങളുടെ 
ആത്മബന്ധം: 
എം ജി ശ്രീകുമാർ

മരണവാർത്ത ഞെട്ടലോടെയാണ്‌ കേട്ടത്:  എം ജി ശ്രീകുമാർ


തിരുവനന്തപുരം
വാണി അമ്മയുടെ മരണവാർത്ത ഞെട്ടലോടെയാണ്‌ കേട്ടതെന്ന്‌ ഗായകൻ എം ജി ശ്രീകുമാർ. ഒരുപാട്‌ വർഷത്തെ ആത്മബന്ധമുണ്ട്‌. കുറെ പാട്ട്‌ പാടി. എങ്ങനെയാണ്‌ ശബ്ദം നിയന്ത്രിക്കേണ്ടതെന്നതിന്റെ മാതൃകയാണ്‌ അവർ. മലയാളികളുടെ അഭിമാനമാണ്‌. രണ്ടുമാസംമുമ്പ്‌ സംസാരിച്ചെന്നും എം ജി ശ്രീകുമാർ അനുസ്‌മരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top