തിരുവനന്തപുരം
ആലപ്പുഴ വഴിയുള്ള വന്ദേഭാരതിന്റെ (20632)ആദ്യ റഗുലർ സർവീസിന് തിരുവനന്തപുരത്ത് ചൊവ്വാഴ്‌ച തുടക്കമായി. വൈകിട്ട് 4.05ന് പുറപ്പെടേണ്ട ട്രെയിൻ ഒരു മിനിറ്റ് വൈകിയാണ് തിരിച്ചത്. കൊല്ലം സ്‌റ്റേഷനിൽ കൃത്യസമയത്ത് എത്തിയെങ്കിലും തിരൂർവരെയുള്ള സ്റ്റേഷനുകളിൽ എത്താൻ വൈകി. ആലപ്പുഴ സ്‌റ്റേഷനിൽ 11 മിനിറ്റും എറണാകുളം ജങ്‌ഷനിൽ 16 മിനിറ്റും തൃശൂരിൽ 17 മിനിറ്റും ഷൊർണ്ണൂരിൽ 19 മിനിറ്റും തിരൂരിൽ 20 മിനിറ്റും വൈകി. കോഴിക്കോട്ട് എത്താൻ 23 മിനിറ്റും വൈകി.
ബുധൻ രാവിലെ ഏഴിന് കാസർകോട്–- തിരുവനന്തപുരം സെൻട്രൽ (20631) വന്ദേഭാരത് പുറപ്പെടും. റഗുലർ സർവീസിൽ മുഴുവൻ സീറ്റിലും യാത്രക്കാരെ ലഭിച്ചതായി റെയിൽവേ അധികൃതർ അറിയിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..