16 April Tuesday

വല്ലാർപാടം തിരുനാളിന് കൊടിയേറി

വെബ് ഡെസ്‌ക്‌Updated: Friday Sep 17, 2021


കൊച്ചി
ദേശീയ തീർഥാടനകേന്ദ്രമായ വല്ലാർപാടം ബസിലിക്കയിൽ വല്ലാർപാടത്തമ്മയുടെ തിരുനാളിന്‌ ആർച്ച് ബിഷപ് ഡോ. ഫ്രാൻസിസ് കല്ലറക്കൽ കൊടിയേറ്റി. 24ന് സമാപിക്കും.

കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച്‌ നടക്കുന്ന ചടങ്ങുകൾ തത്സമയം സംപ്രേഷണം ചെയ്യും. 23 വരെ വൈകിട്ട് 5.30ന്‌ ദിവ്യബലി. 24ന് രാവിലെ 9.30ന്‌ തിരുനാൾ ദിവ്യബലിക്ക് വരാപ്പുഴ അതിരൂപത മെത്രാപോലീത്ത ഡോ. ജോസഫ് കളത്തിപ്പറമ്പിൽ മുഖ്യ കാർമികത്വം വഹിക്കും. ഒക്ടോബർ ഒന്നിനാണ് എട്ടാമിടം. രണ്ടിന് 13 മണിക്കൂർ ആരാധന.

എല്ലാദിവസത്തെയും ചടങ്ങുകൾ വല്ലാർപാടം ബസിലക്കയുടെയും കേരളവാണിയുടെയും യുട്യൂബ് ചാനലുകൾ തത്സമയം സംപ്രേഷണം ചെയ്യും. 23, 24 തീയതികളിലെ ചടങ്ങുകൾ ഡെൻ നെറ്റ്‌വർക്കിലും ഭൂമിക നെറ്റ്‌വർക്കിലും ജിയോ ടിവി ചാനലിലും ലഭിക്കും. സമാപനദിനമായ 24ലെ ചടങ്ങുകൾ ഏഷ്യാനെറ്റ്‌ നെറ്റ്‌വർക്കിലും ലഭിക്കും. തിരുനാളിനായുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ബസിലിക്ക റെക്ടർ ഡോ. ആന്റണി വാലുങ്കൽ, ഫാ. ആന്റണി ജിബിൻ കൈമലേത്ത്, ഫാ. റോക്കി ജോസ്ലിൻ ചക്കാലക്കൽ, ഫാ. റിനോയ് കളപ്പുരയ്‌ക്കൽ എന്നിവർ അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top