06 July Sunday

വടക്കഞ്ചേരി അപകടം; ഡ്രൈവർക്കെതിരെ നരഹത്യ കേസ്, ലഹരി ഉപയോഗിച്ചോ എന്നറിയാൻ പരിശോധന

വെബ് ഡെസ്‌ക്‌Updated: Friday Oct 7, 2022

പാലക്കാട് > വടക്കഞ്ചേരി അപകടത്തിൽ ടൂറിസ്റ്റു ബസ് ഡ്രൈവർക്കെതിരെ നരഹത്യക്ക് കേസെടുത്തു. ഡ്രൈവർ ജോജോ പത്രോസിന്റെ (ജോമോൻ) അറസ്റ്റ് അന്വേഷകസംഘം രേഖപ്പെടുത്തി. ലഹരി ഉപയോഗിച്ചോ എന്നറിയാൻ രക്തസാമ്പിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്ന് ആലത്തൂർ ഡിവൈഎസ്‌പി ആർ അശോക് പറഞ്ഞു.

വെള്ളി വൈകീട്ട് കോടതിയിൽ ഹാജരാക്കും. അപകടശേഷം മുങ്ങിയ ജോമോനെ കൊല്ലം ചവറയിൽനിന്ന് വ്യാഴാഴ്ച വൈകീട്ടോടെ കസ്റ്റഡിയിലെടുത്തു. അപകടത്തിനുശേഷം മുങ്ങിയ ഡ്രൈവർ കാറിൽ തിരുവനന്തപുരത്തേക്ക്‌ കടക്കാനായിരുന്നു പദ്ധതി.

 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top