20 April Saturday

മാനനഷ്‌ടക്കേസില്‍ അനില്‍ അക്കരയ്‌ക്ക് കോടതി സമന്‍സ് അയച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Oct 13, 2020

തൃശൂര്‍ > യുഎഇ റെഡ്ക്രസ്ന്റ് ഭവനരഹിതര്‍ക്കായി സൗജന്യമായി നിര്‍മ്മിച്ചു നല്‍കുന്ന ഫ്‌ളാറ്റിന്റെ പേരില്‍ അടിസ്ഥാന രഹിതമായി അഴിമതി ആരോപണം ഉന്നയിച്ചതിനെതിരെ നല്‍കിയ പരാതിയില്‍  നവംബര്‍ 18ന് കോടതില്‍ ഹാജരാവാന്‍ അനില്‍ അക്കര എംഎല്‍എക്ക് തൃശൂര്‍ സബ്കോടതി കോടതി സമന്‍സ് അയച്ചു. ഇതുമായി ബന്ധപ്പെട്ട് ക്രിമിനല്‍ കേസിന് പുറമെ ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് തൃശൂര്‍ സബ് കോടതിയില്‍ സിവില്‍ കേസ് നല്‍കിയത്. ഈ വിഷയത്തില്‍ നല്‍കിയ ക്രിമിനല്‍ കേസും തൃശൂര്‍ സിജെഎം കോടതി ഫയലില്‍ സ്വീകരിച്ചിട്ടുണ്ട്. മന്ത്രി എ സി മൊയ്തനാണ് പരാതി നല്‍കിയത്.

എംഎല്‍ഏക്ക് പുറമെ മാതൃഭൂമി ചാനല്‍ അവതാരക സ്മൃതി പരുത്തിക്കാട്, മാതൃഭൂമി ന്യൂഡ് ചാനല്‍ എഡിറ്റര്‍ ഉണ്ണി ബാലകൃഷ്ണന്‍, മാതൃഭൂമി പത്രത്തിന്റെ പ്രിന്ററും പബ്ലിഷറുമായ എം എന്‍ രവിവര്‍മ എന്നിവര്‍ക്കെതരായും ഇന്ത്യന്‍ശിക്ഷാ നിയമം 500, 34 വകുപ്പ് പ്രകാരം കേസെടുത്ത് ജയില്‍ ശിക്ഷയും പിഴയും വിധിക്കണമെന്നും പിഴ തുകയില്‍ നിന്ന് നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ടാണ് അഡ്വ.കെ ബി മോഹന്‍ദാസ് മുഖാന്തിരം നല്‍കിയ പരാതിയില്‍ മന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്.

വടക്കാഞ്ചേരിയില്‍ യുഎഇ റഡ് ക്രസന്റ് എന്ന സംഘടന സൗജന്യമായി നിര്‍മിച്ചു നല്‍കുന്ന ഫ്‌ളാറ്റ് സമുചയ നിര്‍മാണത്തിന്റെ ഇടനിലക്കാരനായി എ സി മൊയ്തീന്‍ അഴിമതി നടത്തിയെന്നാണ് അനില്‍ അക്കര എംഎല്‍എ ആരോപണമുന്നയിച്ചത്. 2020 ആഗസ്റ്റ് 15ലെ മാതൃഭൂമി വാര്‍ത്താ ചാനലിലും ആഗസ്റ്റ് 14ലെ മാതൃഭൂമി പത്രത്തിലും അപകീര്‍ത്തികരമായ വാര്‍ത്തകള്‍ വന്നു. ഈ വാര്‍ത്തക്കെതിരായാണ് അനില്‍ അക്കര എംഎല്‍എക്കും ചാനല്‍ പ്രവര്‍ത്തകര്‍ക്കും എതിരെ ഒരു കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് നേരത്തെ വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. നോട്ടീസ് കൈപറ്റി ഒരാഴ്ചക്കകം നാലുകക്ഷികളും അപകീര്‍ത്തിപരമായ പ്രസ്താവനകളും പ്രസിദ്ധീകരണങ്ങളും നിരുപാധികം പിന്‍വലിക്കണം. വാര്‍ത്ത തുല്യപ്രാധാന്യത്തില്‍ തിരുത്തായി പ്രസിദ്ധീകരിക്കണം. വീഴ്ച വരുത്തിയാല്‍ അപകീര്‍ത്തിക്ക് ഇന്ത്യന്‍ ശിക്ഷാ നിയമം 500ാം വകുപ്പുപ്രകാരം ശിക്ഷ നല്‍കുന്നതിന് ക്രിമിനല്‍ കേസ് ഫയല്‍ ചെയ്യുമെന്ന് അറിയിച്ചാണ് നേരത്തെ അഡ്വ. കെ ബി മോഹന്‍ദാസ് മുഖേന നോട്ടീസ് അയച്ചത്.



 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top