16 April Tuesday
ബസ് സമരം തുടരുന്നു

വടകര - തലശേരി റൂട്ടിൽ 27 മുതൽ ദീർഘദൂര ബസ്സുകളും പണിമുടക്കും

വെബ് ഡെസ്‌ക്‌Updated: Thursday Sep 22, 2022

സ്വകാര്യ ബസ് സമരത്തെ തുടർന്ന് വടകര പുതിയ സ്റ്റാൻഡിൽ 
നിർത്തിയിട്ട ബസ്സുകൾ

വടകര > അഴിയൂരിൽ ബസ് തൊഴിലാളികൾക്കുനേരെ നടന്ന അക്രമത്തിൽ പ്രതികളെ അറസ്റ്റ് ചെയ്യാത്ത പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് വടകര - തലശേരി റൂട്ടിൽ സംയുക്ത ട്രേഡ് യൂണിയൻ നേതൃത്വത്തിൽ സ്വകാര്യ ബസ്സുകൾ തുടങ്ങിയ അനിശ്ചിതകാല പണിമുടക്ക് മൂന്നാം ദിവസത്തിലേക്ക് കടന്നു.  വടകര ഡിവൈഎസ്‌പി വിളിച്ചുചേർത്ത ചർച്ച പരാജയപ്പെട്ടതിനെ തുടർന്ന്‌ സമരം ശക്തിപ്പെടുത്താൻ ഒരുങ്ങുകയാണ്‌ തൊഴിലാളികൾ. 27 മുതൽ ദീർഘദൂര ബസ്സുകളും പണിമുടക്കും.
 
വിതാര ബസ് ഡ്രൈവർ കെ ടി ബസാർ രയരങ്ങോത്ത് വലിയപറമ്പത്ത് നിജിൽ (29), കണ്ടക്ടർ ചോറോട് മാത്തൂർ മീത്തൽ റഫ്നീഷ് (31) എന്നിവരെയാണ് തിരുവോണ ദിവസം അഴിയൂർ മാവേലി സ്റ്റോപ്പിന് സമീപം  ബസ് തടഞ്ഞുനിർത്തി മർദിച്ചത്.  വടകരയിൽനിന്ന്‌ തലശേരിയിലേക്കുള്ള യാത്രക്കിടെ ഹോൺ മുഴക്കി ബസ് മറികടന്നതുമായി ബന്ധപ്പെട്ട് ഓട്ടോറിക്ഷാ ഡ്രൈവറുമായി തർക്കമുണ്ടായിരുന്നു. ബസ് തിരിച്ചുവരുമ്പോഴാണ് ആക്രമണമുണ്ടായത്.  അക്രമികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന്‌ സംയുക്ത സമരസമിതി നേതാക്കൾ ആവശ്യപ്പെട്ടു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top